മുംബൈ: തന്റെതായ കഴിവൊന്നുകൊണ്ടുമാത്രം ബോളിവുഡിലും ലോകമെമ്പാടും പ്രശസ്തി നേടിയ ദീപിക പദുക്കോണിന് മറ്റൊരു അംഗീകാരം കൂടി. ഗ്ലോബൽ അച്ചീവേഴ്‌സ് അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ അഭിനേത്രി ആകുന്നു. മികച്ച നടിയ്ക്കുള്ള അവാർഡ് ആണ് സ്വന്തമാക്കിയത്. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികൾക്കൊപ്പമാണ് ഈ നേട്ടം. മുൻ അമേരിക്കൻ പ്രസിഡന്റ് ബാരക്ക് ഓബാമാ ഫുട്ബോൾ താരം ക്രിസ്ത്യനോ റൊണാൾഡോ എന്നിവർ അവാർഡ് പട്ടികയിൽ ചിലർ.
തന്റെ ആദ്യ ഹോളിവുഡ് ചിത്രത്തോടുകൂടി തന്നെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. HBW ന്യൂസ് എന്ന ഇന്റർനാഷണൽ ഡിജിറ്റൽ മീഡിയ പ്ലാറ്റഫോം പ്രഖ്യാപിച്ച അവാർഡിൽ മികച്ച നടിയായിട്ടാണ് ദീപിക പദുക്കോൺ തിരഞ്ഞെടുത്തത്.
ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, ഫാഷൻ, കല, വിനോദം, അർച്ചിട്ടക്ചർ, എഞ്ചിനീയറിംഗ് തുടങ്ങി വിവിധ മേഖലകളിൽ നിന്ന് വന്ന 3000 നോമിനീഷ്യനുകളിൽ നിന്നാണ് നടി അവാർഡിന് അർഹയായത്.
2018 ൽ ടൈം മാഗസിൻ പുറത്തുവിട്ട ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പേരിലും താരം ഇടംപിടിച്ചിട്ടുണ്ട്. മാനസികാരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം മുൻനിർത്തി നടത്തിയ ബോധവലകരണ പരിപാടിക്കായ് ക്രിസ്റ്റൽ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. Live Love Laugh എന്ന സംഘടനയിലൂടെ ആണ് നടി മാനസികാരോഗ്യ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നത്.
ദീപിക പദുക്കോണിന്റേതായി വരാനിരിക്കുന്നത് ഷാകുന് ബാത്രയുടെ പേരിട്ടിട്ടില്ലാത്ത സിനിമയാണ്. സിദ്ധാന്ദ് ചതുർവേദിയും അനന്യ പാണ്ഡേയ് തുടങ്ങിയവർ അഭിനയിക്കുന്നു. ഷാരുഖ് ഖാൻ, ഹൃതിക് റോഷൻ, ജോൺ എബ്രഹാം തുടങ്ങി നായകർക്കൊപ്പവും താരത്തിന്റെ സിനിമകൾ വരാനിരിക്കുന്നു. കൂടാതെ നാഗ് അശ്വിൻന്റെ ഇതുവരെ പേര് പുറത്ത് വീട്ടിട്ടില്ലാത്ത ഒരു ചിത്രത്തിലൂടെ താരം പ്രഭാസിനും ബിഗ് ബിയ്ക്കും ഒപ്പം സ്‌ക്രീനിൽ എത്തുന്നു.