അജ്മാൻ :ഇന്നലെ ഫെബ്രുവരി 26 ബുധനാഴ്ച അന്തരിച്ച യുഎഇ രാജകുടുംബാംഗം ഷെയ്ഖ് സയീദ് ബിൻ റാഷിദ് അൽ നുഐമിക്ക് അജ്മാൻ ഭരണാധികാരിയുടെ കോടതി അനുശോചനം രേഖപ്പെടുത്തി.ഖബറടക്കം ഇന്ന് ഫെബ്രുവരി 27 വ്യാഴാഴ്ച ഉച്ച നമസ്‌കാരത്തിന് ശേഷം അൽ ജുർഫ് ഏരിയയിലെ ഷെയ്ഖ് സായിദ് മസ്ജിദിൽ നടക്കും.ഫെബ്രുവരി 27 വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ഔദ്യോഗിക ദുഃഖാചരണം നടത്തുമെന്നും പതാകകൾ പകുതി താഴ്ത്തിക്കെട്ടുമെന്നും അജ്മാൻ റോയൽ കോർട്ട് അറിയിച്ചു.