അബുദാബി: എമിറാത്തി പൗരന്മാർക്ക് സ്വകാര്യ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള കാലയളവ് ഡിസംബർ 31 വരെ നീട്ടിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) അറിയിച്ചു.
വിവിധ സാഹചര്യങ്ങളിൽ കമ്മ്യൂണിറ്റി അംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള അതോറിറ്റിയുടെ അഭിലാഷങ്ങൾക്ക് അനുസൃതമായി 2020 ഒക്ടോബർ 28 ന് നടപ്പിലാക്കിയ “നിങ്ങളുടെ ഡാറ്റ… നിങ്ങളുടെ ഐഡന്റിറ്റി” എന്ന പദ്ധതിയുടെ ഭാഗമായാണ് തീരുമാനമെന്ന് അതോറിറ്റി അറിയിച്ചു.
സ്മാർട്ട് ആപ്ലിക്കേഷനിലൂടെയോ ഐസിഎ വെബ്‌സൈറ്റായ www.ica.gov.ae വഴിയോ2020 അവസാനം വരെ ഗുണഭോക്താക്കൾക്ക് അവരുടെ ഡാറ്റ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കും.
പുതിയ ഡാറ്റ ശേഖരണം മെഡിക്കൽ മേഖലയിലെ പ്രവർത്തനങ്ങളും കോവിഡ്-19 വ്യാപനതെ നേരിടാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഇത് സഹായിക്കും. മാത്രമല്ല മറ്റ് സർക്കാർ മേഖലകളിലേക്കും ഇത് സഹായകമാവും.
18 മുതൽ 60 വയസ്സ് വരെയുള്ള ടാർഗെറ്റ് പ്രായത്തിലുള്ള യുഎഇ പൗരന്മാർക്കാണ് ഈ സംരംഭത്തിന്റെ ആദ്യ ഘട്ടത്തിൽ നടപ്പിലാകുന്നതെന്ന് അതോറിറ്റി അറിയിച്ചു. മറ്റു വിഭാഗത്തിലേക്ക് പിന്നീട് പദ്ധതി നടപ്പിലാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.