യുഎഇയിൽ ഹൈടെക് സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇ സെൻട്രൽ ബാങ്കിന്റെയും പൊലീസിന്റെയും മുന്നറിയിപ്പ്. ഓൺലൈനിൽ പലതരം തട്ടിപ്പുകളാണുള്ളതെന്നും വ്യാജ വാഗ്ദാനങ്ങളും സംശയാസ്പദമായ സന്ദേശങ്ങളും കരുതലോടെ കൈകാര്യം ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു. നിയമം കാറ്റിൽപറത്തി ജീവിതം; പ്രവാസികൾ അകപ്പെടുന്ന കുരുക്കുകൾ, വർധിക്കുന്ന അനാസ്ഥപല വ്യാജ സന്ദേശങ്ങളിലും അക്ഷര, വ്യാകരണ തെറ്റുകൾ പതിവാണെന്നും സെൻട്രൽ ബാങ്ക് ചൂണ്ടിക്കാട്ടി. സംശയാസ്പദ സന്ദേശങ്ങളോടു പ്രതികരിക്കാതെ വിവരം ബന്ധപ്പെട്ട ബാങ്കിനെയും പൊലീസിനെയും അറിയിക്കണമെന്നും ആവശ്യപ്പെട്ടു. പരാതികളിന്മേലുള്ള ബാങ്ക് അധികൃതരുടെ പ്രതികരണം തൃപ്തികരല്ലെങ്കിൽ സെൻട്രൽ ബാങ്കിന്റെ തർക്കപരിഹാര യൂണിറ്റുമായി (സനദക്) ബന്ധപ്പെടാമെന്നും അറിയിച്ചിട്ടുണ്ട്. ബാങ്ക്, ഇൻഷുറൻസ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾക്കു പരിഹാരം കണ്ടെത്തുന്ന വിഭാഗമാണ് സനദക്.
യുഎഇയിൽ സൈബർ തട്ടിപ്പിന്റെ ഗൗരവം അനുസരിച്ച് 5 വർഷം വരെ തടവും 30 ലക്ഷം ദിർഹം വരെ പിഴയും ലഭിച്ചേക്കും.
ശ്രദ്ധിക്കാം
∙ ബാങ്ക് അക്കൗണ്ട് ദിവസേന പരിശോധിക്കുക.
∙ അനധികൃത ഇടപാടുകൾ നടന്നതായി കണ്ടാൽ രേഖാമൂലം പരാതി നൽകുക.
∙ അക്കൗണ്ടിന്റെ സുരക്ഷിതത്വം സംബന്ധിച്ച വിവരങ്ങൾ ബാങ്കിനോട് ചോദിച്ചു മനസ്സിലാക്കുക.
∙ പാസ്‌വേഡ് ശക്തമാക്കുക, ഇടയ്ക്കിടെ മാറ്റുക.
∙ സ്റ്റേറ്റ്മെന്റ് പ്രിന്റെടുത്ത് സൂക്ഷിക്കുക.
∙ ബാങ്ക് വിവരങ്ങൾ പങ്കുവയ്ക്കാതിരിക്കുക.
∙ സുരക്ഷിത കംപ്യൂട്ടറിൽ (ആന്റിവൈറസ് ഉള്ളവ) മാത്രം ഓൺലൈൻ ഇടപാട് നടത്തുക.
∙ എല്ലാ ഇടപാടുകൾക്കും എസ്എംഎസ് സന്ദേശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.