അബുദാബി : വിവിധ ജനവിഭാഗങ്ങൾക്കും സംസ്കാരങ്ങൾക്കും ഇടയിൽ സഹിഷ്ണുതയും സംസ്കാരവും സമാധാനവും എന്നിവ വളർത്തുന്നതിൽ യുഎഇയുടെ പങ്കിനെ ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും ധനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തും പ്രശംസിച്ചു. മൾട്ടി കൾച്ചറസവും ഐക്യവും പോത്സാഹിപ്പികുന്നതിൽ യുഎഇ ഒരു മാതൃകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലിംഗഭേദം മതം വംശം എന്നിവ കണക്കിലെടുക്കാതെ ലോകത്തിലെ എല്ലാ ജനങ്ങളെയും സംസ്കരങ്ങളും തമ്മിലുള്ള ആശയവിനിമായത്തിനും ഒത്തുചേരലിനുമുള്ള ഒരിടമായി യുഎഇ മറികഴിഞ്ഞു. യുഎഇ സ്വീകരിച്ച സമാധാനം സഹിഷ്ണുത സഹവർത്തിത്വം എന്നിവയുടെ മൂല്യങ്ങൾ അതിനെ ശക്തിപ്പെടുത്തി.