അബുദാബി: കുട്ടികളുടെ പുസ്തകങ്ങൾ തെയാറാകുന്നതിൽ വിദഗ്ധരായ നിരവധി യുഎഇ ഇറ്റാലിയൻ സ്പാനിഷ് കാലകരന്മാർ ഫൈൻ ആർട്‌സ് ആൻഡ് കൾച്ചറൽ എക്‌സ്‌ചേഞ്ച് എന്ന വിഷയത്തിൽ നടന്ന ഇവന്റിൽ പങ്കെടുത്തു.
യുഎഇ സ്പാനിഷ് എംബസിയും അബുദാബിയിലെ ഇറ്റാലിയൻ കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടും അബുദാബി സാംസ്‌ക്കാരിക-ടുറിസം വകുപ്പും സഹകരിച്ചാണ് പരിപാടി സംഘടപ്പിക്കുന്നത്. ആഗോള സാംസ്‌ക്കാരിക ഭൂപടത്തിൽ അബുദാബിയുടെ സ്ഥാനം ഉറപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
ഇന്ന് വെള്ളിയാഴ്ച സമാപിക്കുന്നു പരിപാടിയിൽ ഇറ്റാലിയൻ ആർട്ടിസ്റ്റ് മരിയ സോളി മച്ചിയ, സ്പാനിഷ് ആർട്ടിസ്റ്റ് അഡോൾഫോ സെറ, എമിറാത്തി ആർട്ടിസ്റ്റ് വാഫ ഇബ്രാഹിം, അസ്മ ഇബ്രാഹിം എന്നിവരും പങ്കെടുകുന്നു.