യുഎഇ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യുഎഇ 76,347 ഡോസ് കോവിഡ് -19 വാക്സിൻ നൽകി. ഇപ്പോൾ നൽകിയിട്ടുള്ള മൊത്തം ഡോസുകൾ 15.6 ദശലക്ഷമാണെന്ന് രാജ്യത്തെ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 100 ആളുകൾക്ക് 158.2 എന്നാണ് വാക്‌സിൻ എടുക്കുന്നതിന്റെ നിരക്ക്.
കോവിഡ് -19 വാക്സിൻ ബൂസ്റ്റർ ഷോട്ടുകൾ എല്ലാവർക്കും ആവശ്യമായി വരില്ല, കാരണം ചില ആളുകൾ വൈറസിനെതിരെ പോരാടുന്നതിന് ആവശ്യമായ ആന്റിബോഡികൾ വികസിപ്പിച്ചെടുത്തിട്ടുണ്ടാകാമെന്ന് യുഎഇ ഡോക്ടർമാർ അടുത്തിടെ നടത്തിയ ഒരു ഫോറത്തിൽ വാക്സിനേഷൻ മിത്തുകളെ തകർക്കുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോൾ പറഞ്ഞു.
ആന്റിബോഡി പരിശോധന നടത്തുന്നത് ഒരു വ്യക്തിക്ക് ഒരു ബൂസ്റ്റർ ഷോട്ടോ, രണ്ടാമത്തെ വാക്‌സിനിന്റെ രണ്ട് ഡോസുകളോ, അല്ലെങ്കിൽ അതോ ആ വ്യെക്തിയ്ക് ഡോസ് ആവശ്യം ഇല്ലെങ്കിൽ അതും കണ്ടെത്താൻ ഡോക്ടർമാരെ സഹായിക്കുമെന്ന് അവർ പറഞ്ഞു.
അടുത്തിടെ, യുഎഇ അധികൃതർ ആവശ്യത്തിലധികം വാക്സിൻ ഡോസുകൾ കഴിക്കുന്നതിനെതിരെ ശക്തമായി മുന്നറിയിപ്പ് നൽകി. ഡോക്ടറുടെ ഉപദേശത്തിന് വിരുദ്ധമായി വാക്‌സിൻ എടുക്കുന്നത് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് അധികൃതർ പറഞ്ഞു.
ഡോക്ടർമാരുടെ ശുപാർശകൾ പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് അവർ അറിയിച്ചു.
എമിറേറ്റ്സ് വിമാനത്തിൽ 600 ടണ്ണിലധികം കോവിഡ് -19 വാക്സിനുകൾ എത്തിച്ചതായി ചൊവ്വാഴ്ച അറിയിച്ചു.