അബുദാബി: അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി വിദേശ യാത്രകളിൽ നിന്ന് മടങ്ങിയെത്തുന്ന പൗരന്മാർക്കും അബുദാബി നിവാസികൾക്കുമായുള്ള യാത്രാ നടപടിക്രമങ്ങൾ അപ്ഡേറ്റ് ചെയ്തു. 2021 ജൂലൈ 5,തിങ്കളാഴ്ച, മുതൽ ഈ നടപടികൾ പ്രാബല്യത്തിൽ വരുന്നതായിരിക്കും.
ഗ്രീൻ ലിസ്റ്റ് ലക്ഷ്യസ്ഥാനങ്ങളിൽ നിന്ന് വരുന്ന പ്രധിരോധ കുത്തിവെയ്‌പ്പെടുത്ത യാത്രക്കാർ എത്തുമ്പോൾ പിസിആർ ടെസ്റ്റ് നടത്തുകയും, ആറാം ദിവസവും വീണ്ടും പിസിആർ ടെസ്റ്റ് നടത്തേണ്ടതാണ്. ഇവർക്ക് ക്വാറന്റൈൻ ആവശ്യമില്ല. മറ്റ് ലക്ഷ്യസ്ഥാനങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർ അവർ എത്തുമ്പോൾ പിസിആർ പരിശോധന നടത്തുകയും, ഏഴ് ദിവസം ക്വാറന്റൈൻ എടുക്കുകയും വേണം. ആറാം ദിവസം വീണ്ടും ഒരു പിസിആർ പരിശോധന നടത്തേണ്ടതാണ്.
പ്രതിരോധ കുത്തിവയ്പ് നടത്തിയ യുഎഇ പൗരന്മാർക്കും, കുറഞ്ഞത് 28 ദിവസം മുമ്പെങ്കിലും രണ്ടാമത്തെ ഡോസ് ലഭിച്ച താമസക്കാർക്കും പ്രോട്ടോക്കോൾ ബാധകമാണ് എന്ന് അൽഹോസ്ൻ ആപ്പിലെ വാക്സിൻ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഗ്രീൻ ലിസ്റ്റ് ലക്ഷ്യസ്ഥാനങ്ങളിൽ നിന്ന് അബുദാബിയിൽ എത്തുന്ന പൗരന്മാരും താമസക്കാരും ക്വാറന്റൈൻ ആവശ്യമില്ലാതെ, എത്തുമ്പോൾ പിസിആർ പരിശോധന നടത്തണം. ഇത് കൂടാതെ 6, 12 ദിവസങ്ങളിൽ പിസിആർ പരിശോധന നടത്തണം. മറ്റ് സ്ഥലങ്ങളിൽ നിന്ന് വരുന്നവർ എത്തുമ്പോൾ പിസിആർ പരിശോധന നടത്തണം. മാത്രമല്ല അവർ 12 ദിവസത്തേക്ക് ക്വാറന്റൈൻ ചെയുകയും, 11-ആം ദിവസം മറ്റൊരു പിസിആർ പരിശോധന നടത്തുകയും വേണം.