അബുദാബി: രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് കോവിഡ് വാക്സിൻ നൽകുന്നകിനായി പ്രചാരണം ആരംഭിച്ച് അബുദാബി ക്രൗൻ പ്രിൻസ് കോടതി ആരംഭിച്ചു. ആരോഗ്യ വകുപ്പിന്റെ സഹകരത്തോടെയാണ് ക്യാമ്പയിൻ നടത്തുന്നത്.
ക്രൗൻ പ്രിൻസ് കോടതിയിലെ കുടുംബകാര്യലയത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഷെയ്ഖ് ബിൻ തഹനൂൻ അൽ നഹ്യാന്റെ നേത്രതത്തിലാണ് ക്യാമ്പയിൻ. ദുബായ് ഭരണകൂടം രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് ആവശ്യമായ സേവനങ്ങളും സുസ്ഥിരമായ ജീവിത സാഹചര്യങ്ങളും നൽകുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങലിലുള്ള ആരോഗ്യകേന്ദ്രങ്ങൾ വഴിയാണ് വാക്സിൻ നൽകുന്നതെന്ന് ഷെയ്ഖ് ഖലീഫ പറഞ്ഞു.