ഒമിക്രോണ്‍ വകഭേദം ലോകരാജ്യങ്ങളില്‍ വ്യാപിക്കുന്ന തായുള്ള ഭീതി നിലനില്‍ക്കുന്നതിനിടെ ഗൾഫ് നാടുകളിലും പ്രതിദിന കോവിഡ് കേസുകൾ വർദ്ധിക്കുയാണ് .UAE യിൽ തുടർച്ചയായ രണ്ട് ദിവസവും ആയിരത്തിന് മുകളിൽ ആയിരുന്നു കേസുകൾ .ഇന്നലെ പുതിയ രോഗി കളുടെ എണ്ണം 1621ആയിഉയര്‍ന്നതായിആരോഗ്യ-പ്രതിരോധ മന്ത്രാല യംഅറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായി രുന്ന 585 പേരാണ് രോഗമുക്തരായത് . രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുക യും ചെയ്‍തു.പുതിയതായി നടത്തിയ 3,39,500 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തി യത്. ആകെ 10.86 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയി ട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 749,530 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരി ച്ചിട്ടുണ്ട്. ഇവരില്‍ 740,707 പേര്‍ ഇതിനോടകം തന്നെ രോഗ മുക്ത രായി. 2,156 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 6,667കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.രാജ്യത്ത് നിലവിൽ നൂറുശതമാനമാണ് ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ നിരക്ക്.രണ്ടു ഡോസും സ്വീകരിച്ചവർ 91.68 ശതമാനമാണ്. 100 പേര്ക്ക് 227 .22ഡോസ്എന്ന നിരക്കിലാണ് രാജ്യത്തെവാക്സി നേഷൻ നില. 24 മണി ക്കൂറിനിടെ 41346 കോവിഡ് വാക്സിൻ ഡോസുകൾ UAEയിൽ വിതരണം ചെയ്തു. ഇതോടെ ആകെ 22,473,207 ഡോസുകളാണ് വിതരണം ചെയ്തതെന്ന് UAE ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയംവ്യക്തമാക്കി.