അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 71,466 കോവിഡ് പരിശോധനകൾ നടത്തി. 1,234 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് രോഗികൾ 135,141 ആയി ഉയർന്നു. ഇന്ന് ഒരു മരണം റിപ്പോർട്ട് ചെയ്തു ഇതോടെ ആകെ മരണം 497 ആയി ഉയർന്നു.
ഇന്ന് മാത്രം 1,516 പേർ കോവിഡ് മുക്തരായി ഇതോടെ ആകെ 132,024 പേർ കോവിഡിൽ നിന്നും മുക്തരായി.
രോഗം ബാധിച്ചവർ എത്രയും പെട്ടന്ന് സുഖം പ്രാപികട്ടെയെന്ന് ആരോഗ്യമന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു. രോഗികൾക്ക് ആവശ്യമായ എല്ലാ ചികിത്സയും നൽകുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു