അബുദാബി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 143,336 അധിക കോവിഡ് പരിശോധന നടത്തി. കോവിഡ് വ്യപനം തടയുക രോഗമുള്ളവരെ കണ്ടതി അവർക്ക് ആവശ്യമായ ചികത്സ നൽകുകയെന്നതാണ് കോവിഡ് പരിശോധന വ്യപിപ്പിക്കുന്നതിന്റെ ലക്ഷ്യം.
ഇന്ന് 1,172 പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് കേസ് 131,508 ആയി വർധിച്ചു. ഇന്ന് 2 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 490 ആയി ഉയർന്നു. ഇന്ന് 1,460 പേർ കോവിഡിൽ നിന്നും രോഗമുക്തിരയി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മുക്തരായവർ 127,607 ആയി ഉയർന്നു.