അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്താൽ 85,093 അധിക കോവിഡ് പരിശോധനകൾ നടത്തിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗ ബാധിതരെ നേരത്തെ കണ്ടതി അവർക്ക് ആവശ്യമായ ചികിത്സയും കരുതലും നൽകുന്നതിനും അതിലൂടെ രോഗ വ്യാപനം തടയുന്നതിനും സാധിക്കുമെന്ന ഉദ്ദേശത്തോടെ രാജ്യവ്യാപകമായി പരിശോധനകൾ നടത്തുന്നുണ്ട്.
ഇന്നലെ 1,111 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകൾ 126,234 ആയി. 3 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 480 ആയി. 1,819 പേർ പൂർണ്ണമായും കോവിഡ് മുക്തരായി ഇതോടെ കോവിഡിൽ നിന്നും സുഖം പ്രാപിക്കുന്നവർ ആകെ 120,750 ആയെന്നും മന്ത്രാലയം അറിയിച്ചു