അബുദാബി: അത്യാധുനിക മെഡിക്കൽ ടെസ്റ്റിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 118,058 അധിക COVID-19 പരിശോധനകൾ നടത്തിയതായി ആരോഗ്യ, പ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗികളെ നേരത്തെ കണ്ടതി ആവശ്യമായ ചികിത്സ നൽകുന്നതിന് രാജ്യവ്യാപകമായി പരിശോധന കർശനമാക്കി.
പുതിയതായി 1359 കേസുകൾ കണ്ടതി. ഇതോടെ മൊത്തം കോവിഡ് കേസുകൾ 125,124യി ഉയർന്നു. 2 മരണം ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 477 ആയി. 2,037 പേർ കോവിഡിൽ നിന്നും സുഖം പ്രാപിച്ചു രോഗബാധിതർ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും ആവശ്യമായ പരിചരണം നൽകുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു