ഇംഗ്ലണ്ട് : കോവിഡ് -19ന്റെ നോൺ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന പൂർണ്ണമായി വാക്‌സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാർക്ക് നിർബന്ധിത പി സി ആർ ടെസ്റ്റുകൾ ഒഴിവാക്കി.
യാത്രയെയും ടൂറിസം മേഖലയെയും കൈപിടിച്ചു ഉയർത്താനാണ് ഈ ശ്രമം. അതുകൊണ്ട് തന്നെ യാത്രയുടെ രണ്ടു ദിവസം മുന്നേ ലാറ്ററൽ ഫ്ലോ ടെസ്റ്റിന് വിധേയമായാൽ മതി.ഇംഗ്ലണ്ടിലെ പുതുക്കിയ യാത്രാ നിയമങ്ങളിലെ മാറ്റം നിരവധി കുടുംബങ്ങൾ അവധിക്ക് പോകുന്ന സമയത്താണ്. എന്നാൽ ഇംഗ്ലണ്ടിൽ എത്തി 10 ദിവസത്തിനുള്ളിൽ മറ്റ് യുകെ യിലെ മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ ആ സ്ഥലങ്ങളിലെ പരിശോധനയും മറ്റു ക്വാറന്റൈൻ നിയമങ്ങൾ പാലിക്കണം.
മറ്റു രാജ്യങ്ങളും ഇത്തരത്തിൽ കോവിഡ് മായി ബന്ധപ്പെട്ട തങ്ങളുടെ തീരുമാനങ്ങളിൽ മാറ്റം വരുത്താനൊരുങ്ങുകയാണ്.ഒരാഴ്ചയ്ക്ക് ശേഷം വെയിൽസ് അതേ മാറ്റം വരുത്തും. സ്കോട്ട്ലൻഡും നോർത്തേൺ അയർലൻഡും ഇത് പിന്തുടരുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്.
അതേസമയം പൂർണമായി പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരും 18 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർ യുകെയിലെത്തിയതിന് ശേഷം 10 ദിവസത്തേക്ക് വീട്ടിൽ സ്വയം ക്വാറന്റൈനിൽ പോകേണ്ടതുണ്ട്.