മുംബൈ : ഇന്ത്യയിൽ ഇന്ന് മാത്രം 50,356 പുതുയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 8.46 മില്ലിയനായി ഉയർന്നു. 577 കോവിഡ് മരണം ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 125,562 ആയി ഉയർന്നു.
ലോകത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനമാണ് ഉള്ളത്. അമേരിക്കയാണ് ഒന്നാം സ്ഥാനത്. ഇന്ത്യക്ക് പിന്നിലായി ബ്രസീൽ റഷ്യ തുടങ്ങിയ രാജ്യങ്ങളാണ്. ഇന്ത്യൻ ആരോഗ്യമന്ത്രാലയം വാർത്ത കുറിപ്പിലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയത്.