അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യുഎഇ ആരോഗ്യവകുപ്പ് രാജ്യത്തിന്റെ വിത്യസ്ത ഭാഗങ്ങളിലായി നടത്തിയ കോവിഡ് പരിശോധനയിൽ 1,278 കേസുകൾ കൂടി കണ്ടതി. ഇന്ന് മാത്രം 112,546 പരിശോധനകൾ നടത്തി. ഇതോടെ ആകെ കോവിഡ് കേസുകൾ 133,907 ആയി ഉയർന്നു.
ഇന്ന് കോവിഡ് മൂലം ഒരു മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 496 ആയി.
1,606 പേർ രോഗമുക്തി നേടി. ഇതോടെ ആകെ 130,508 പേർ കോവിഡിൽ നിന്നും മുക്തരായി. യുഎഇ ആരോഗ്യവകുപ്പാണ് കണക്കുകൾ പുറത്ത് വിട്ടത്.