ലണ്ടൻ: ആഗോളതലത്തിൽ കോവിഡ് കേസുകൾ 51.81 ദശലക്ഷത്തിലധികം. 1,279,029 പേർ മരിച്ചതായും വ്യാഴാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 239,879 മരണങ്ങളും 10.2 ദശലക്ഷത്തിലധികം പുതിയ കേസുകളും സ്ഥിരീകരിച്ചു.
ലോകത്ത് ഏറ്റവുമധികം പോസിറ്റീവ് കേസുകളും മരണവും രേഖപ്പെടുത്തിയ ഇരുപത് രാജ്യങ്ങളുടെ പട്ടികയിൽ അമേരിക്ക ഒന്നാമതാണ്. 2019 ഡിസംബറിൽ ചൈനയിൽ നിന്നാണ് ആദ്യ കോവിഡ് കേസുകൾ കണ്ടെത്തിയതിന്. ശേഷം 210 ലധികം രാജ്യങ്ങളിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.