ലണ്ടൻ: ആഗോളതലത്തിൽ 48.63 പേർ കോവിഡിന്റെ പിടിയിൽ. 1,232,281 പേർ കോവിഡ് മൂലം മരണപ്പെട്ടു. ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് അമേരിക്കയിലാണ്. ഏകദേശം 120,000 കേസുകൾ പ്രതിദിനം അമേരിക്കയിൽ റിപ്പോർട്ട് ചെയ്യുന്നു. തുടർച്ചയായി രണ്ട് ദിവസം അമേരിക്കയിൽ ഒരു ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു.
ജോണ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ അനുസരിച്ച് വ്യാഴാഴ്ച 121,054 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 1,187 മരണവും റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ 47,638 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികൾ 8.41 ലക്ഷമായി. കഴിഞ്ഞ 24 മണിക്കൂറിൽ 670 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 124,985 ആയി. ഇന്ത്യൻ ആരോഗ്യ മന്ത്രാലയമാണ് കണക്കുകൾ പുറത്തു വിട്ടത്.