ദുബായ് : കോവിഡ് വ്യപനം തടയുന്നതിനായി ഗവണ്മെന്റ് പുറത്തുവിട്ട മാർഗനിർദേശങ്ങൾ വാണിജ്യസ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്നു ഉറപ്പുവരുത്താനായി ദുബായ് ഏകോണോമിയിലെ വാണിജ്യ കംപ്ലൈയിന്റസ് ആൻഡ് കോണ്സുമെർ പ്രൊട്ടക്ഷന്റെ ഫീൽഡ് ഇൻസ്‌പെക്ടർമാർ വിവിധ ഓപ്പണ് മാർക്കറ്റുകളിലും ഷോപ്പിങ് സെന്ററുകളിലും പരിശോധന നടത്തി.
മാസ്‌ക് ദരിക്കാതത്തിനെ തുടർന്ന് ഒരു ഷോപ്പിങ് സെന്ററിലെ മൂന്ന് റീട്ടെയിൽ ഔട്ലെറ്റുകൾക്ക് പിഴ ചുമത്തി. ഇന്നലെ മാത്രം 748 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. കോവിഡ് ദുബായി സാമ്പത്തിക വ്യവസ്ഥയിൽ ഉണ്ടാക്കിയ പ്രതിസന്ധികളെ തരണം ചെയ്യാൻ എല്ലാവരും സഹകരിക്കണം. മാർക്കറ്റുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിലൂടെ മാത്രമേ ഇത് സാധ്യമാകൂ എന്നും ദുബായ് ഏകോണോമി കൂട്ടിച്ചേർത്തു.
നിയമലംഘനം നടത്തുന്നവരെ ആപ്പിൾ ഗൂഗിൾ ഹുവാവോ സ്റ്റോറുകളിൽ ലഭ്യമായ ദുബായി കോണ്സുമെർ അപ്പ്ലിക്കേഷൻ വഴിയും 600545555 എന്ന നമ്പറിലൂടെയും പരാതി അറിയികവുന്നതാണ്