അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 131,633 കോവിഡ് ടെസ്റ്റുകൾ നടത്തി. തുടർന്ന് 1,289 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് കേസുകൾ 138,599 ആയി ഉയർന്നു. മൂന്ന് മരണം ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 508 ആയി ഉയർന്നു.
ഇന്ന് 1,135 പേർ കോവിഡ് രോഗ മുക്തരായി. ഇതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 136,118 ആയി ഉയർന്നു. കോവിഡ് രോഗികളെ എത്രയും പെട്ടെന്ന് കണ്ടതി അവർക്ക് ആവശ്യമായ ചികിത്സയും മറ്റും നൽകുകയും രോഗ വ്യാപന സാധ്യത തടയുക എന്നതാണ് പരിശോധന ശക്തമാക്കുന്നതിന്റെ ലക്ഷ്യം.