വെത്യസ്തമായ ബോധവൽക്കരണ പരിപാടിയുമായി ജോധ്പൂരിലെ റെസ്റ്റാറന്റ് ഒരു കൊറോണ ഡിഷ് ആണ് വൈറലായിരിക്കുന്നത്. മാസ്‌ക് രൂപത്തിലുള്ള നാനും കൊറോണ വൈറസ് മാതൃകയില്‍ കറിയും തയ്യാറാക്കി വിളമ്ബിയിരിക്കുകയാണ് ജോധ്പൂരിലെ ഒരു റെസ്‌റ്റോറന്റ്. വേദിക് എന്ന വെജിറ്റേറിയന്‍ ഹോട്ടലാണ് ഈ വിഭവങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.കോവിഡ് കറിയുടെയും മാസ്‌ക് നാനിന്റെയും ചിത്രങ്ങള്‍ ഇവര്‍ തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തു.
കോവിഡിനെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണം ഒപ്പം അത്യാവശ്യം കച്ചവടവും നടക്കണം എന്നാണ് വ്യാപാരികളുടെ ആലോചന. ഇങ്ങനെ ആലോചിച്ച് വ്യത്യസ്തമായ ശൈലിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇവിടുത്തെ കൊറോണ കാലത്തെ സ്പെഷ്യല്‍ ഐറ്റം തന്നെയാണ് ചര്‍ച്ചാവിഷയം.
അതേസമയം ലോകത്തില്‍ ആദ്യമായി ഇത്തരത്തിലൊരു സവിശേഷ ആശയം കണ്ടുപിടിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ഉടമകള്‍ പറയുന്നു. ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമായി നിരവധിപ്പേര്‍ വേദികിന്റെ ഈ പോസ്റ്റ് ഷെയര്‍ ചെയ്തു. കോവിഡ് കറി മലായ് കോഫ്ത കറിയുടെ രൂപത്തിലാണ് തയ്യാറിക്കിയത്.
സാധാരണ ബട്ടര്‍ നാന്‍ പരിഷ്‌ക്കരിച്ച് മാസ്‌ക് രൂപത്തിലുമാക്കി വിളമ്ബി. എന്തായാലും പുതിയ കൊറോണ വിഭവത്തെ അഭിനന്ദിച്ച് നിരവധി ആളുകള്‍ ട്വീറ്റ് ചെയ്തു.’മാസ്‌ക് നാനിനൊപ്പം കൊവിഡ് കറി വിളമ്ബുന്ന ഈ കണ്ടുപിടിത്തത്തോടൊപ്പം കൊവിഡിനോടുള്ള ഭയത്തെ മറികടക്കുക. ലോകത്ത് ആദ്യമായി ഇത്തരമൊരു കണ്ടുപിടുത്തം നടത്തിയവര്‍ എന്ന നിലയില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. കൊറോണയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നാണ് ഈ നീക്കത്തിന് പിന്നിലുള്ള മുദ്രാവാക്യം.’ വേദിക് അവരുടെ ട്വിറ്റര്‍ കുറിച്ചതിങ്ങിനെയാണ്.