ഷാർജ: ഇന്ത്യൻ അസോസിയേഷനു കീഴിലുള്ള നിശ്ചയ ദാർഡ്യക്കാരുടെ സ്കൂളായ അൽഇബ്തിസാമ സ്പെഷ്യൽ സ്കൂളിൽ കളർഫുൾ കമ്മ്യൂണിറ്റി പ്രൊജക്റ്റ് വൻ വിജയമായി . യു.എസ് അസ്ഥാനമായി പ്രവർത്തിക്കുന്ന പി.പി.ജി ഇൻ്റസ്ട്രീസും(പെയ്ൻറ് മാനുഫാക്ചറിങ്ങ് കമ്പനി) അമിറ്റി യൂനിവേഴ്സിറ്റി ദുബായ് ആർകിടെക്റ്റ് ഡിപ്പാർട്ടുമെൻ്റുമായി സഹകരിച്ച് വിദ്യാലയം ചുവർചിത്രങ്ങളാൽ വർണാഭമാക്കുന്ന മാതൃകാപദ്ധതിയാണ് ‘കളർഫുൾ കമ്മ്യൂണിറ്റിസ് ‘.ഒരു കുട്ടിയുടെ ജനനം മുതൽ കൗമാരം വരെയുള്ള 18 ചിത്രങ്ങൾ ലൈവായി വിദ്യാർത്ഥികളുടെയും പി.പി.ജി സ്റ്റാഫങ്കങ്ങളുടെയും ചെറു സംഗങ്ങളാക്കി തിരിച്ചാണ് ചുമർചിത്രങ്ങൾ വരച്ചിരിക്കുന്നത്. ഓരോചിത്രങ്ങളും കുട്ടിക്കാല ഓർമകൾ അയവിറക്കുന്നതും ഭിന്നശേഷി കുട്ടികൾക്ക് മനസ്സിലാക്കാനുതകുന്നതുമാണ്. ഇത്തരം പരിപാടികളിലൂടെ നിശ്ചയ ദാർഢ്യവിദ്യാർത്ഥികൾക്ക് വിശ്വലൈസ് ചെയ്ത് പഠിക്കാനും അതോടൊപ്പം ക്യാമ്പസ് ഇവർക്ക് പഠനാന്തരീക്ഷം മെച്ചപ്പെടുത്താനും സഹായകരമാകുന്നു എന്ന് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് ഓൽഗ കൊലവറ്റോവ (ജനറൽമാനേജർ പി.പി.ജി മിഡിൽ ഈസ്റ്റ്) ജീൻ ഫ്രാൻകോയിസ് ലമായിർ (ഡയറക്റ്റർ പി.പി.ജി മിഡിൽ ഈസ്റ്റ്) എന്നിവർ അഭിപ്രായപ്പെട്ടു. കൂടാതെ കളർഫുൾ കമ്മ്യൂണിറ്റി പ്രൊജക്റ്റിൻ്റെ പത്താം വാർഷികത്തിന് നിശ്ചയദാർഢ്യക്കാരുടെ സ്കൂൾ ലഭിച്ചതിലുള്ള സന്തോഷവും പ്രകടിപ്പിച്ചു. ഇന്ത്യൻ അസോസിയേഷനു കീഴിൽ പ്രവർത്തിക്കുന്ന നിശ്ചയദാർഢ്യക്കാരുടെ സ്കൂളിന് കിട്ടുന്ന ചെറു പ്രോൽസാഹനം പോലും വളരെ വലുതാണെന്നും അസോസിയേഷൻ്റെ പ്രധാന പരിഗണന എന്നും നിശ്ചയദാർഢ്യക്കാരുടെ സ്കൂളിനാണെന്നും ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡൻ്റ് . പ്രദീപ് നെമ്മാറ അഭിപ്രായപ്പെട്ടു. സമൂഹത്തിൽ നിശ്ചയദാർഢ്യമുള്ള കൂട്ടികളെ പരിഗണിച്ചുകൊണ്ടുവരുന്ന ഓരോ കർമ്മപദ്ധതികളും നമ്മുടെ സമൂഹം ഇൻക്ലൂസീവ് കമ്മ്യൂണിറ്റിയായി പരിണമിച്ചുകൊണ്ടിരിക്കുന്നതിൻ്റെ ശുഭ സൂചനയാണെന്ന് അൽ ഇബ്തിസാമ സ്കൂൾ പ്രിൻസിപ്പാൾ .ഇർഷാദ് ആദം അഭിപ്രായപ്പെട്ടു. ഇത്തരം സാമൂഹ്യ പദ്ധതിയിൽ അമിറ്റിയിലെ കുട്ടികൾക്ക് ഭാഗമാകാൻ സാധിച്ചതിൽ അമിറ്റി യൂനിവേഴ്സിറ്റി ആർകിടെക്റ്റ് വിഭാഗം’ മേധാവി . അബ്രഹാം സാമുവൽ നന്ദി അറിയിച്ചു..സലീഷ് ശശി ( പ്രോഗ്രാം കോർഡിനേറ്റർ) പരിപാടിക്ക് നന്ദി അറിയിച്ചു.
നിശ്ചയദാർഢ്യക്കാരായ കുട്ടികളുടെ കൈവച്ചുണ്ടാക്കിയ മരം ചിത്രീകരിച്ചുകൊണ്ടായിരുന്നു പരിപാടിയുടെ തുടക്കം. ഇന്ത്യൻ അസോസിയേഷൻ മാനേജ്മെൻ്റ് ഭാരവാഹികളായ . ഷാജി ജോൺ, .ജെ.എസ് ജേക്കബ് മാത്യു എം തോമസ്,മുരളീധരൻ എടമന,.നസീർ കുനിയിൽ ,.മനാഫ് ,.മുഹമ്മദ് അബൂബക്കർ ,.യൂസഫ് സഖീർ സ്കൂൾ ഓപ്പറേഷൻ മാനേജർ ബദരിയ അൽ തമീമി എന്നിവർ സമ്പന്തിച്ചു. അമ്മയുടെ ഉദരത്തിലുണ്ടാകുന്നതു മുതൽ കൗമാരം വരെ കാണിച്ചു തരുന്ന ഓരോ മ്യൂറൽസും കണ്ണിനു കുളിർമയേക്കുന്ന തും നമ്മളോരുത്തരെയും കുട്ടിക്കാലത്തേക്ക് കൊണ്ടുപോകുന്നതുമായിരുന്നു.