യു എ ഇ : തിങ്കളാഴ്ച ആകാശം ഭാഗികമായി മേഘാവൃതമായതിനാൽ യുഎഇയിലെ താപനില ക്രമേണ കുറയുന്നത് തുടരുമെന്ന് ദേശിയ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
നേരിയതോ മിതമായതോ കാറ്റ് അനുഭവപ്പെട്ടേക്കും അതോടൊപ്പം പർവത പ്രദേശങ്ങളിലെ താപനില ഇന്ന് 14 ഡിഗ്രി സെൽഷ്യസായി കുറയുമെന്നും കരുതുന്നു.
ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യത ഉണ്ട്. ചൊവ്വാഴ്ചയും അന്തരീക്ഷം ഈർപ്പമുള്ളതാകും