ദുബായ് : കാലാവസ്‌ഥാ വ്യതിയാനത്തെ തുടർന്ന് പർവത പ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ഉണ്ടായേക്കാവുന്ന വെള്ളപൊക്കം പോലുള്ള പ്രകൃതി ക്ഷോഭങ്ങളെയും അപകടങ്ങളെയും നേരിടാൻ ആവശ്യമായ തയാറെടുപ്പുകൾ ദുബായി പൊലീസ് ശക്തമാക്കിയതായി മാരിടൈം റസ്‌സിക്യു ഡയറക്ടർ ലഫ്റ്റനന്റ് കേണൽ അലി അൽ നഖബി പറഞ്ഞു.
താപനിലയിൽ വൻ വർദ്ധനവ് ഉണ്ടായതായി ജനങ്ങൾക്ക് ഇടയിൽ പ്രചാരമുണ്ട്. മരുഭൂമിയിലും മറ്റും പ്രവർത്തിക്കാനുള്ള ശേഷി വർധിപ്പിച്ചിട്ടുണ്ട്. 24 മണിക്കൂറും അടിയന്തര സാഹചര്യങ്ങളെ നേരിടാൻ തയ്യാറായിരിക്കാൻ പർവത പ്രദേശങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി കൂടതെ പെട്രോളിംഗ് വർധിപ്പിക്കാനും നിർദ്ദേശം നൽകി. വാട്ടർ പൂളുകളുടെയും താഴ്‌വരയികളുടെയും സമീപത് താമസിക്കുന്നവരോട് മാറിനിൽക്കാൻ നിർദേശം നൽകിയതായും അൽ നഖ്ബി കൂട്ടിച്ചേർത്തു.