സൗദി അറേബ്യ: സൗദി അറേബ്യയിലെ സിറ്റി ബസുകളില്‍ ഇനി മുതല്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും. പൊതുഗതാഗത അതോരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം യാത്രക്കാര്‍ സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കൊവിഡ് വാക്സിന്‍ ഡോസുകള്‍ പൂര്‍ണമായി സ്വീകരിച്ചവരായിരിക്കണമെന്ന് നിബന്ധനയുണ്ട്. യാത്രയില്‍ ഉടനീളം മാസ്‍ക് ധരിക്കണം, കൈകള്‍ അണുവിമുക്ത മാക്കുന്നത് ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. രാജ്യത്തെ സ്‍കൂള്‍ ബസുകള്‍, ഹജ്ജ്, ഉംറ, ടൂറിസ്റ്റ് ബസുകള്‍, ഫെസ്റ്റിവലുകളും പരിപാടികളും സമ്മേളനങ്ങളും സംഘടിപ്പിക്കുന്ന വകുപ്പുകള്‍ക്ക് കീഴിലുള്ള ബസുകള്‍ എന്നിങ്ങനെ നഗര സര്‍വീസുകള്‍ നടത്തുന്ന എല്ലാ ബസുകള്‍ക്കും പുതിയ ഇളവ് ബാധകമാണെന്നും പൊതു ഗതാഗത അതോരിറ്റി അറിയിച്ചിട്ടുണ്ട്.