ബീജിംഗ്: ചൈനീസ് മൈൻലാന്റിൽ വീണ്ടും കോവിഡ്-19 സ്ഥിരീകരിച്ചു. പുതിയതായി 47 കേസുകൾ റിപ്പോർട്ട് ചെയ്തതായി ചൈന സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ സിൻഹ റിപ്പോർട്ട് ചെയ്തു. ചൈനയിൽ ഇതുവരെ 85,915 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ മരണം 4,634 ആണ്.
2019 ഡിസംബറിൽ ചൈനയിലെ വുഹാൻ പ്രവിശ്യയിലെ മൽസ്യ മാർക്കറ്റിൽ നിന്നാണ് കോവിഡ് വ്യാപനം ആരംഭിച്ചത്.