കോഴിക്കോട്: കാന്‍സര്‍ ബാധിച്ച കുട്ടികളേയും അവരുടെ കുടുംബങ്ങളേയും സഹായിക്കുന്നതിന് വേണ്ടി രൂപം കൊണ്ട സന്നദ്ധ സംഘടനയായ ഹോപ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ കുട്ടികളിലെ കാന്‍സറും അണുബാധയും എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. 2020 ജൂണ്‍ 20 ശനിയാഴ്ച വൈകുന്നേരം UAE സമയം 2.30 മണി മുതല്‍ 3.30 മണി വരെയാണ് വെബിനാര്‍. കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്ററിലെ, പീഡിയാട്രിക് ഓങ്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും, ഡിപാര്‍ട്‌മെന്റ് മേധാവിയുമായ ഡോക്ടര്‍ യാമിനി കൃഷ്ണന്‍ വെബിനാറില്‍ വിഷയം അവതരിപ്പിച്ച് സംസാരിക്കും. വെബിനാറില്‍ പങ്കെടുക്കാനായി ZOOM ID 865 5626 5528 , PASSWORD: HOPE123 0091 എന്ന മീറ്റിങ്ങ് ലിങ്കിൽ ലഭ്യമാവുന്നതാണ്. കാന്‍സര്‍ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സാ വേളയില്‍ അണുബാധയുണ്ടാകാനുളള സാധ്യത കൂടുതലാണ്, ഇതിനെ എങ്ങിനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ചുളള വിശദമായ ബോധവല്‍ക്കരണമാണ് വെബിനാറില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്. കുട്ടികളുടെ കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട മറ്റ് നിരവധി വിഷയങ്ങളിലും ഇത്തരം വെബിനാറുകള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് ഹോപ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
കാന്‍സര്‍ രോഗ ബാധിതരായ കുട്ടികളുടെ രോഗനിര്‍ണയം, ചികിത്സ, പുനരധിവാസം, തുടര്‍ചികിത്സ, പോഷകാഹാരം, വിദ്യാഭ്യാസം,തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ്ഹോപ് ചൈല്‍ഡ് കെയര്‍ ഫൌണ്ടേഷന്‍ നിലവില്‍ നിര്‍വഹിച്ചുപോരുന്നത്. കേരളത്തില്‍ എവിടെയെങ്കിലും ഒരു കുട്ടിക്കു കാന്‍സര്‍ ബാധിച്ചു ചികില്‍സ തേടാനാവാത്ത സാഹചര്യമുണ്ടെങ്കില്‍ ഹോപ് അവരെ ഏറ്റെടുക്കും. 2016ല്‍ ആരംഭിച്ച ഈ സംരംഭത്തിലൂടെ കാന്‍സര്‍ ബാധിച്ച ഒട്ടനവധി കുട്ടികള്‍ക്ക് പരിചരണം ലഭിച്ചിട്ടുണ്ട്. ലുക്കീമിയ ബാധിച്ച കുട്ടികള്‍ക്ക്കൂടി സേവനങ്ങള്‍ നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ സംരംഭം കൂടിയാണിത്. ഇതുവരെ ലക്ഷക്കണക്കിന് രൂപയുടെ സേവനങ്ങള്‍ അര്‍ഹരിലെത്തിക്കാന്‍ ഹോപിന് സാധിച്ചിട്ടുണ്ട്. രോഗ ബാധിതരായ കുട്ടികള്‍ക്ക് അന്താരാഷ്ട്ര കാന്‍സര്‍ ട്രീറ്റ്‌മെന്റ് പ്രൊട്ടോക്കോള്‍ അനുസരിച്ചുള്ള മികച്ച ചികിത്സയാണ് കേരളത്തിനകത്തും പുറത്തുമുള്ള വിവിധ ആശുപത്രികളുമായി സഹകരിച്ച് ഹോപ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ പ്രദാനം ചെയ്തുവരുന്നത്. ഹോപിനെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ക്ക് 0091 7902444430 എന്ന ഹെല്‍പ് ലൈനിലോ whatsApp നമ്പറിലോ ബന്ധപ്പെടാം.
Date: 20th June , 2020
Time : 4PM – 5PM
ഈ വെബിനാറിൽ പങ്കെടുക്കുവാൻ താഴെയുള്ള ZOOM WEBINAR link ൽ ക്ലിക്ക് ചെയ്യുക
https://us02web.zoom.us/j/86556265528?
ZOOM ID : 865 5626 5528
Password: HOPE123
വെബിനാറിൽ Facebook live വഴിയും പങ്കെടുക്കാവുന്നതാണ്
https://www.facebook.com/pg/HopeChildCancerCare
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
HOPE HOTLINE / WHATSAPP : +91 79-02444430