ദുബായ്: ദുബായിൽ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ആർടിഎ. ചാമ്പ്യൻസ് ട്രോഫി ഫൈനൽ നടക്കുന്നതിനാൽ 2025 മാർച്ച് 9 ഞായറാഴ്ച ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും ഹെസ്സ സ്ട്രീറ്റിലും ഗതാഗത തടസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ആർടിഎയുടെ മുന്നറിയിപ്പ്.
രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെയും രാത്രി 8 മണി മുതൽ 11 മണി വരെയും ഗതാഗത തടസ്സം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ആർടിഎ വ്യക്തമാക്കുന്നത്. സുഗമമായ യാത്ര ഉറപ്പാക്കാൻ വാഹനം ഓടിക്കുന്നവർ മുൻകൂട്ടി യാത്ര ആസൂത്രണം ചെയ്യണമെന്നും നേരത്തെ പുറപ്പെടണമെന്നും അധികൃതർ നിർദ്ദേശം നൽകി. എക്സ് പ്ലാറ്റ്ഫോമിലൂടെ ആയിരുന്നു അധികൃതർ ഇതുസംബന്ധിച്ച അഭ്യർത്ഥന നടത്തിയത്.