Uncategorized

അബുദാബി പോലീസ് പ്രതിഭാധനരായ യുവത്വത്തെ ആകർഷിക്കാനുള്ള പദ്ധതികളുമായി രംഗത്ത്

അബുദാബി: അബുദാബി പോലീസ് പ്രതിഭാധനരായ യുവത്വത്തെ ആകർഷിക്കാനുള്ള പദ്ധതികളുമായി രംഗത്ത്. സാമൂഹികക്ഷേമം മുൻനിർത്തി നൂതന സങ്കേതങ്ങൾക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ പോലീസ് ഭാഗമായ തൗഫീദ് 2021 അബുദാബി തൊഴിൽ എക്സിബിഷനിലാണ് പോലീസ് സാധ്യതകൾ തുറന്നിട്ടത്. നൂതനാശയങ്ങളും സാധ്യതകളും കണ്ടെത്തുകവഴി ശാസ്ത്രീയവും കുറ്റമറ്റതുമായ രീതിയിൽ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ കഴിയുമെന്ന് അബുദാബി പോലീസ് എച്ച്.ആർ. റിക്രൂട്ട്മെന്റ് വകുപ്പ് ഡയറക്ടർ ലഫ്റ്റനന്റ് കേണൽ സലിം സൈഫ് അൽ കാബി പറഞ്ഞു. നാഷണൽ എക്സിബിഷൻ സെന്ററിൽ നടന്ന പരിപാടിയിൽ 'ഷെയർ യുവർ ടാലന്റ്' എന്ന ആശയത്തിൽ പുതുമുഖങ്ങൾക്കായി പ്രത്യേക വേദിയും പോലീസ് ഒരുക്കിയിരുന്നു. അസാധാരണമായ കഴിവുകൾ ഉള്ളവർക്ക് തൊഴിൽ സാധ്യതയും ലഭ്യമാക്കിയിട്ടുണ്ട്. അബുദാബി പോലീസിന്റെ സ്മാർട്ട് സംവിധാനങ്ങളും വാഹനങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു

Read more

ഡിജിറ്റൽ HR അവാർഡ് നേട്ടവുമായി വിദ്യാർത്ഥികൾക്കായുള്ള ദുബായ് പോലീസ് പ്ലാറ്റ്‌ഫോമായ ‘ഇഫാദ്’

യുഎഇ : GCC GOV HR അവാർഡ് 2021-ന്റെ ഡിജിറ്റൽ ഹ്യൂമൻ റിസോഴ്‌സ് അവാർഡ് വിദ്യാർത്ഥികൾക്കായുള്ള ദുബായ് പോലീസ് പ്ലാറ്റഫോം ആയ ഇഫാദ് സ്വന്തമാക്കി. വിദ്യാർത്ഥികളുടെ കഴിവുകൾ...

Read more

ഫേസ്ബുക് ഇനി മെറ്റ എന്ന പേരിൽ

യു എസ് : ഫേസ്ബുക്ക് മെറ്റ എന്ന് റീബ്രാൻഡ് ചെയ്യപ്പെടുന്നുവെന്ന് സി ഇ ഒ മാർക്ക് സക്കർബർഗ് അറിയിച്ചു.ഈ മാറ്റം അതിന്റെ വ്യത്യസ്‌ത ആപ്പുകളും സാങ്കേതികവിദ്യകളും ഒരു...

Read more

കോവിഡ് പ്രതിസന്ധികൾ മറികടന്ന് യുഎഇ തീരത്ത് ആഡംബര കപ്പലുകളുടെ വരവ് തുടങ്ങി

യുഎഇ: കോവിഡ് പ്രതിസന്ധികൾ മറികടന്ന് യുഎഇ തീരത്ത് ആഡംബര കപ്പലുകളുടെ വരവ് തുടങ്ങി. റാഷിദ് തുറമുഖത്തെ ഹംദാൻ ബിൻ മുഹമ്മദ് ക്രൂസ് ടെർമിനലിൽ ടിയുഐ ക്രൂസ് ലൈൻസിന്റെ...

Read more

യുഎഇയിൽ പൊതുമാന്യതയ്‍ക്ക് നിരക്കാത്ത വീഡിയോ ദൃശ്യങ്ങള്‍  സാമൂഹിക മാധ്യമങ്ങളില്‍ അപ്‍ലോഡ് ചെയ്യുന്നവർക്കെതിരെ നടപടി കർശനമാക്കും.

 യുഎഇ: യുഎഇയിൽ പൊതുമാന്യതയ്‍ക്ക് നിരക്കാത്ത വീഡിയോ ദൃശ്യങ്ങള്‍  സാമൂഹിക മാധ്യമങ്ങളില്‍ അപ്‍ലോഡ് ചെയ്യുന്നവർക്കെതിരെ നടപടി കർശനമാക്കും. പൊതുമര്യാദകളുടെയും പാരമ്പര്യത്തിന്റെയും സാമൂഹിക സവിശേഷതകളുടെയും സംരക്ഷണം യുഎഇയിലെ നിയമം ഉറപ്പുവരുത്തുന്നുണ്ടെന്ന് അറ്റോര്‍ണി...

Read more

77 മില്യൺ ദിർഹം സ്വന്തമാക്കാൻ ശനിയാഴ്ച വരെ അവസരം

യുഎഇ : യുഎഇയുടെ ഏറ്റവും വലിയ സമ്മാനമായ 77,777,777 ദിർഹം ലഭിക്കുന്നതിനായുള്ള എമിറേറ്റ്‌സ് നറുക്കെടുപ്പിൽ പങ്കെടുക്കുന്നവർക്ക് ഭാഗ്യം പരീക്ഷിക്കാൻ ഒക്ടോബർ 30വൈകീട്ട് 7വരെ അവസരമുണ്ട്. ഓരോ ഗെയിമുകൾ...

Read more

ഇന്ത്യൻ രൂപ നേട്ടത്തിൽ; ഡോളറിനെതിരെ 75രൂപയ്ക്ക് താഴെ വ്യാപാരം

യുഎഇ : ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ, ഡോളറിനെതിരെ 74.92രൂപ യിൽ തുടങ്ങിയ രൂപയുടെ മൂല്യം 74.87 ൽ എത്തി. ബുധനാഴ്ച ഇത് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം...

Read more

സ്പേസ് എക്സ് മായി ചേർന്ന് നാല് ബഹിരാകാശ യാത്രികരെ ISS ലേക്ക് അയക്കാനൊരുങ്ങി നാസ

സ്പേസ് എക്സ്മായി ഒരിക്കൽ കൂടി കൈകോർത്ത് നാസ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് മൂന്നു ബഹിരാകാശ യാത്രികർ ഉൾപ്പെടെ നാല് ബഹിരാകാശ സഞ്ചാരികളെ ഒക്ടോബർ 31ന് അയക്കാനൊരുങ്ങി നാസ....

Read more

ഡ്രൈവറില്ലാ കാറുകൾക്കുള്ള നിയമങ്ങൾ അടുത്ത വർഷത്തോടെ പുറത്തുവിടും

ദുബായ് : അടുത്ത വർഷത്തോടെ ഡ്രൈവർരഹിത കാറുകൾക്ക് ബാധകമായിട്ടുള്ള നിയമങ്ങൾ പുറപ്പെടുവിക്കും. ഇതോടെ ഓട്ടോനോമസ് വാഹനങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണം പുറപ്പെടുവിക്കുന്ന ആദ്യ നഗരങ്ങളിലൊന്നായ് ദുബായ് മാറുമെന്ന് റോഡ്സ്...

Read more

ഖത്തറില്‍ നല്ല മഴയ്ക്കു വേണ്ടിയുള്ള പ്രാര്‍ഥന (ഇസ്തിസ്‌ക) നാളെ നടക്കും

ഖത്തർ: ഖത്തറില്‍ നല്ല മഴയ്ക്കു വേണ്ടിയുള്ള പ്രാര്‍ഥന (ഇസ്തിസ്‌ക) നാളെ നടക്കും. എല്ലാ വിശ്വാസികളും പ്രാര്‍ഥനയില്‍ പങ്കെടുക്കണമെന്ന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ആഹ്വാനം...

Read more
Page 160 of 168 1 159 160 161 168