41 മത് GITEX GLOBAL മേളയിൽ കേരള ഐ ടി പാർക്ക് പവലിയനിൽ സന്ദർശകരുടെ തിരക്ക് സാധ്യതകൾ വിവരിച്ചു സജീവമായി കേരള പ്രതിനിധികൾ

ദുബായ്:  ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന് വരുന്ന ജൈറ്റെക്സ് മേളയിൽ കേരള ഐ ടി പാർക്ക്  പവലിയൻ ടെക്നോളജിയുടെ അനന്തസാധ്യതകൾ നൽകികൊണ്ട് സംരംഭകരെ ഏറെ ആകർഷിക്കുകയാണ്...

Read more

യു എ ഇയിൽ തണുപ്പ് കാലത്തിന്റെ മുന്നോടിയായി അസ്ഥിര കലാവസ്ഥ തുടരുന്നു

യുഎഇ: യുഎഇയിൽ തണുപ്പ് കാലത്തിന്റെ മുന്നോടിയായി അസ്ഥിര കലാവസ്ഥ തുടരുന്നു .ഇന്ന് രാവിലെ 9 മണി വരെ മൂടൽമഞ്ഞ് രൂപപ്പെട്ടിരുന്നു . ദൂരകാഴ്ച്ച  കുറയുന്നതിനാൽ  വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന്...

Read more

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയംനടപടികള്‍ ശക്തമാക്കി

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയംനടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 129 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 128 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക്(Mask) ധരിക്കാത്തതിനാണ് നടപടി നേരിട്ടത്. ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഒരാളും പിടിയിലായി. എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും...

Read more

ദുബൈയിലെ ഡ്രൈവര്‍മാര്‍ക്ക് ഇനി പാര്‍ക്കിങ് ഫീസും വാട്സ്ആപ് വഴി അടയ്‍ക്കാന്‍ സൗകര്യമൊരുങ്ങുന്നു

ദുബായ്: ദുബൈയിലെ ഡ്രൈവര്‍മാര്‍ക്ക് ഇനി പാര്‍ക്കിങ് ഫീസും വാട്സ്ആപ് വഴി അടയ്‍ക്കാന്‍ സൗകര്യമൊരുങ്ങുന്നു. അടുത്ത രണ്ടാഴ്‍ചയ്‍ക്കുള്ളില്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുമെന്ന് ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി പാര്‍ക്കിങ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഹ്‍മദ് മഹ്‍ബൂബ് അറിയിച്ചു. പുതിയ സംവിധാനം ഇപ്പോള്‍ പരീക്ഷണത്തിലാണെന്നും വൈകാതെ പൊതുജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.നിലവില്‍ എസ്.എം.എസ് വഴി പാര്‍ക്കിങ് ഫീസ് നല്‍കാനുള്ള സംവിധാനം ദുബൈയിലുണ്ട്. ഇതിനായി 7275 എന്ന നമ്പറിലേക്ക് പ്രത്യേക സന്ദേശമയക്കുകയാണ് ചെയ്യുന്നത്. ഇതേ സന്ദേശം തന്നെ വാട്സ്‍ആപ് വഴി അയക്കുന്ന രീതിയിലാവും പുതിയ ക്രമീകരണം. സന്ദേശം അയച്ച് കഴിഞ്ഞാല്‍ ഉപഭോക്താവില്‍ നിന്ന് സ്ഥിരീകരണം വാങ്ങുകയും പാര്‍ക്കിങ് ഫീസിന് തുല്യമായ തുക ഡിജിറ്റല്‍ വാലറ്റില്‍ നിന്ന് പിന്‍വലിക്കപ്പെടുകയുമായിരിക്കും ചെയ്യുന്നത്. കൂടുതല്‍ സൗകര്യപ്രദമെന്നതിലുപരി പാര്‍ക്കിങ് ഫീസ് നല്‍കാനായി എസ്.എം.എസ് അയക്കുമ്പോള്‍ ടെലികോം സേവന ദാതാക്കള്‍ ഈടാക്കുന്ന 30 ഫില്‍സ് ഒഴിവാകുമെന്നതാണ് മറ്റൊരു സവിശേഷത. പാര്‍ക്കിങ് ടിക്കറ്റ് നല്‍കുന്ന സ്ഥലം കൂടുതല്‍ കൃത്യതയോടെ രേഖപ്പെടുത്തുന്നതിനായുള്ള സ്‍മാര്‍ട്ട് മാപ്പ് പരിഷ്‍കരിച്ചിട്ടുണ്ടെന്നും അഹ്‍മദ് മെഹ്‍ബൂബ് അറിയിച്ചു.

Read more

യുഎഇയിൽ പതിനാറ് വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥി കള്‍ക്ക് കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കാന്‍ അനുവദിക്കില്ലെന്ന് സ്‌കൂള്‍അധികൃതരെഅബുദാബി വിദ്യാഭ്യാസ വകുപ്പ്ഓര്‍മ്മപ്പെടുത്തി

യുഎഇ: യുഎഇയിൽ പതിനാറ് വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥി കള്‍ക്ക് കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കാന്‍ അനുവദിക്കില്ലെന്ന് സ്‌കൂള്‍അധികൃതരെഅബുദാബി വിദ്യാഭ്യാസ വകുപ്പ്ഓര്‍മ്മപ്പെടുത്തി . വിദ്യാര്‍ത്ഥികളുടെ വാക്‌സിനേഷന്‍ നിരക്ക് അനുസരിച്ച് സ്‌കൂളുകളെ വിവിധ ഗ്രേഡുകളായി തിരിക്കുന്ന ബ്ലൂ സ്‌കൂള്‍സ് പദ്ധതിനടപ്പിലാക്കിയതിന് പിന്നാലെയാണ് അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പിന്റെ(അഡെക് മുന്നറിയിപ്പ്. പതിനാറ് വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നതില്‍ നിന്ന് സ്‌കൂളുകളെ വിലക്കിയിട്ടുണ്ടെന്ന് അഡെക് അണ്ടര്‍ സെക്രട്ടറി ആമിര്‍ അല്‍ ഹമ്മാദി അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ വാക്‌സിനേഷന്‍ ശതമാനം കണക്കാക്കുന്നതിന് പ്രത്യേക ഫോര്‍മുല ഉള്‍പ്പെടെ മാര്‍ഗ രേഖകളും വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. വാക്‌സിനേഷന്‍ നിരക്ക് കൂടുതലുള്ള സ്‌കൂളുകളില്‍ സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍, ക്ലാസ് മുറികളിലെയും ബസുകളിലെയും വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തല്‍ എന്നിവയ്ക്ക് ഇളവ് നല്‍കുന്ന കളര്‍കോഡ് സംവിധാനം അധ്യയന വര്‍ഷത്തിന്റെ രണ്ടാം ടേം മുതല്‍ നടപ്പാക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിച്ച് വരികയാണ്.

Read more

എക്സ്പോ 2020ന്റെ രണ്ടാം വാരത്തില്‍ മാത്രം ഏഴ് ലക്ഷത്തിലധികം സന്ദര്‍ശരെത്തിയതായി അധികൃതര്‍ അറിയിച്ചു

ദുബായ്: ദുബൈയില്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച എക്സ്പോ 2020ന്റെ രണ്ടാം വാരത്തില്‍ മാത്രം ഏഴ് ലക്ഷത്തിലധികം സന്ദര്‍ശരെത്തിയതായി അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 11 മുതല്‍ 17 വരെയുള്ള...

Read more

കോവിഡ് -19 വിജയകരമായി കൈകാര്യം ചെയ്തതും ശാസ്ത്രത്തിലും വിദ്യാഭ്യാസത്തിലും നേട്ടങ്ങൾ കൊയ്തും ലോകത്തിലെ 11-ാമത്തെ ശക്തമായ ബ്രാൻഡായി യുഎഇ തിരഞ്ഞെടുക്കപ്പെട്ടു

യുഎഇ: കോവിഡ് -19 വിജയകരമായി കൈകാര്യം ചെയ്തതും ശാസ്ത്രത്തിലും വിദ്യാഭ്യാസത്തിലും നേട്ടങ്ങൾ കൊയ്തും ലോകത്തിലെ 11-ാമത്തെ ശക്തമായ ബ്രാൻഡായി യുഎഇ തിരഞ്ഞെടുക്കപ്പെട്ടു. യുഎസ്, യുകെ, ജപ്പാൻ, ഫ്രാൻസ്...

Read more

എക്സ്പോ 2020: മാഡം തുസാഡ്‌സിന്റെ ഔട്പോസ്റ്റ് തുറന്നു

ദുബായ്: എക്സ്പോ 2020 സഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി ലണ്ടനിലെ പ്രശസ്ത മെഴുക് മ്യൂസിയമായ മാഡം തുസാഡ്‌സിന്റെ ആദ്യ ഔട്പോസ്റ്റ് ദുബായിൽ തുറന്നു. 250 മെഴുകു ശില്പങ്ങൾ ഉള്ള മ്യൂസിയത്തിന്...

Read more

15 ദശലക്ഷം പുസ്തകങ്ങളുമായി ഷാർജ ബുക്ക്‌ ഫെയർ

ഷാർജ: നാല്പത്താമത് ഷാർജ ഇന്റർനാഷണൽ ബുക്ക്‌ ഫൈർന്റെ പതിപ്പിൽ 1500അധികം പ്രസാധകരിൽ നിന്നായ് 15ദശലക്ഷം പുസ്തകങ്ങൾ പ്രദർശിപ്പിക്കുമെന്ന് ഷാർജ ബുക്ക്‌ അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ രക്കദ്...

Read more

ഐൻ ദുബായ് തുറക്കുന്നു

ദുബായ്: ലോകത്തിലെ ഏറ്റവും വലുതും ഉയരമേറിയതുമായ ഐൻ ദുബായ് നിരീക്ഷണ ചക്രം ഒക്ടോബർ 21 ന് തുറക്കുന്നു. ഇതിനോടനുബന്ധിച്ച് സന്ദർശകർക്കായ് വിവിധ കലാപരിപാടികളും വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്....

Read more
Page 67 of 134 1 66 67 68 134