യുഎഇ: യുഎഇയില്‍ കോവിഡ് കേസുകൾ മൂവ്വായിരത്തി അഞ്ഞൂറിന് താഴെ ആയി. നിലവില്‍ രാജ്യത്ത് 3,404 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. ഇന്നലെ 70 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 92 പേരാണ് ഇന്നലെ രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയതായി നടത്തിയ 2,54,696കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 9.49 കോടി കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,40,432 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,34,888 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,140 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. രാജ്യത്ത് ഇതുവരെ 21,351,766 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. 24 മണിക്കൂറിനിടെ 28,421 പേർക്ക്കോവിഡ് വാക്സിൻ ഡോസുകൾ വിതരണംചെയ്തു....
Read moreയുഎഇ: യുഎഇയിലെ പള്ളികളില്‍ മഴയ്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടക്കും. അടുത്ത വെള്ളിയാഴ്‍ച പ്രത്യേക നമസ്‍കാരം നിര്‍വഹിക്കാന്‍ യുഎഇ പ്രസിഡന്റ് (UAE President) ശൈഖ് ഖലീഫ ബിന്‍...
Read moreഒമാൻ: ഒമാന്റെ ദേശീയ ദിനം പ്രമാണിച്ച് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദേശ പ്രകാരം നവംബര്‍ 28,29 തീയ്യതികളില്‍ രാജ്യത്ത് പൊതു അവധിയായിരിക്കും. രാജ്യത്തെ പൊതുമേഖലയിലും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് അവധി ബാധകമാണ്. ഈ വര്‍ഷം 51-ാമത് ദേശീയ ദിനമാണ് ഒമാന്‍ ആചരിക്കുന്നത്.
Read moreദുബായ്: 45 ദിർഹത്തിന് ദുബായ് എക്സ്‌പോ 2020 കാണാൻ അവസരമൊരുങ്ങുന്നു. സ്പെഷ്യൽ നവംബർ വീക്ക് ഡേ പാസിലൂടെയാണ് ടിക്കറ്റ് ലഭിക്കുക.ഞായർ മുതൽ വ്യാഴംവരെയുള്ള ദിവസങ്ങളിൽ 45 ദിർഹം മുടക്കി എക്സ്‌പോ കാണുന്നതിനാണ് അവസരം ഒരുക്കിയിരിക്കുന്നത്. നവംബർ ഏഴ് മുതൽ 30 വരെ വീക്ക് ഡേ ടിക്കറ്റ് ലഭ്യമാണ്. www.expo2020dubai.com എന്ന വെബ്‌സൈറ്റിലൂടെയും നേരിട്ടും ടിക്കറ്റുകൾ സ്വന്തമാക്കാം.എക്സ്‌പോ പാസ്പോർട്ട് ഉപയോഗിച്ച് വിവിധ രാജ്യങ്ങളുടെ സ്റ്റാമ്പുകൾ ശേഖരിക്കുന്നവർക്ക് അതത് രാജ്യങ്ങൾ നേരിട്ട് സന്ദർശിക്കുന്നതിനും അവസരം ഒരുങ്ങുന്നുണ്ട്. ഒരു മില്യൺ എമിറേറ്റ്‌സ് സ്കൈവാർഡ്സ് മിൽസ് സമ്മാനമായി ലഭിക്കുന്ന പദ്ധതിയാണിത്. എക്സ്‌പ്ലോർ എക്സ്‌പോ എന്ന പദ്ധതിയിൽ നിസ്സാൻ എക്‌സ്‌ടെറാ എസ്.യു.വി ഉൾപ്പെടെയുള്ള മറ്റ് സമ്മാനങ്ങളും ലഭിക്കാൻ അവസരമുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ നവംബർ പാസ് ഉപയോഗിക്കാൻ കഴിയില്ല.പ്രമുഖ ലോകോത്തര ബ്രാൻഡുകളുടെയും കലാകാരന്മാരുടെയും പ്രകടനങ്ങളും നവംബറിൽ ഒരുക്കുന്നുണ്ട്.
Read moreയുഎഇ: യുഎഇയിൽ അമുസ്‌ലിം വ്യക്തിനിയമത്തിന് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി. അമുസ്‌ലിങ്ങളുടെ വ്യക്തിപരമായ തർക്കങ്ങൾ നിയന്ത്രിക്കുന്നതിന് പുതിയ നിയമം ഊന്നൽ നൽകും. പ്രതിഭയും തൊഴിൽ നിപുണതയുമുള്ള മറ്റ് രാജ്യക്കാർക്ക് യു.എ.ഇ. ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമായി മാറാൻ ഇത് സഹായകമാകും.മുസ്‌ലിമിതര കുടുംബകാര്യങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പുതിയനിയമം അന്താരാഷ്ട്ര രീതികൾക്ക് അനുസൃതമായാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. അമുസ്‌ലിം കുടുംബജീവിതവുമായി ബന്ധപ്പെട്ട ഏറ്റവും ചെറിയകാര്യങ്ങളുടെ വിശദാംശങ്ങൾപോലും കൈകാര്യം ചെയ്യുന്നതായിരിക്കും നിയമമെന്ന് അബുദാബി നിയമവകുപ്പ് അണ്ടർസെക്രട്ടറി യൂസഫ് സായിദ് അൽ അബ്രി പറഞ്ഞു. വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, പിന്തുടർച്ചാവകാശം തുടങ്ങി 20 വകുപ്പുകൾ ഉൾപ്പെടുന്നതാണ് നിയമം. പ്രസിഡന്റിന്റെ നിർദേശത്തിൽ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മേൽനോട്ടത്തിലാണ് നിയമനിർമാണം നടന്നത്. അമുസ്‌ലിം കുടുംബകാര്യങ്ങൾക്കായി പ്രത്യേകകോടതി സ്ഥാപിക്കും. വിദേശികൾക്ക് നിയമ നടപടിക്രമങ്ങൾ മനസ്സിലാക്കുന്നതിനും നീതിന്യായ സുതാര്യത മെച്ചപ്പെടുത്തുന്നതിനുമായി പുതിയ കോടതിയുടെ എല്ലാപ്രവർത്തനങ്ങളും അറബിയിലും ഇംഗ്ലീഷിലുമുണ്ടാകും
Read moreഷാർജ: വെങ്ങര മാപ്പിള യു പി സ്കൂൾ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാനും, മാന ശാസത്ര വിദഗ്ദനുമായ ഡോ: എസ്.എൽ.പി.ഉമ്മർ ഫാറൂക്കിന് മുട്ടം മുസ്ലിം ജമാഅത്ത് യു.എ.ഇ.വിദ്യാഭ്യാസ കമ്മിറ്റി...
Read moreഷാർജ : ഹൃസ്വ സന്ദർശനാർത്ഥം യുഎഇയിലെത്തിയ എംഎസ്എഫിന്റെ മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയക്ക് അജ്മാൻ സറായ് ഇന്റർനാഷണൽ ഹോട്ടലിൽ വെച്ച് ഷാർജ അഴീക്കോട് മണ്ഡലം...
Read moreയു എ ഇ: ഒക്‌ടോബർ 3 മുതൽ 9 വരെയുള്ള കാലാവസ്ഥാ ജൈവവൈവിധ്യ വാരത്തോടെയാണ് ഇന്ത്യൻ പവലിയൻ എക്സ്പോ 2020 യിൽ തുറന്നത്. എക്‌സ്‌പോ 2020 ദുബായിലെ...
Read moreയുഎഇ: എക്‌സ്‌പോ 2020 യുടെ ഭാഗമായി ചിലിയുടെ ജനപ്രിയ ഗെയിമിംഗ് വ്യവസായത്തിന് ആഗോള പ്രേക്ഷകരിലേക്ക് എത്താനുള്ള മികച്ച അവസരം ഒരുക്കുന്നുവെന്ന് പ്രോ ഗെയിമർമാർ അഭിപ്രായപ്പെട്ടു. ചിലി പവലിയനിൽ...
Read moreദുബായ് : ലോകത്തിലെ ഒന്നാം നമ്പർ നഗരമെന്ന നിലയിൽ ദുബായിയുടെ സ്ഥാനം ഉറപ്പിക്കുന്ന വലിയ വികസന കുതിച്ചുചാട്ടം കൈവരിക്കാനുള്ള മുന്നൊരുക്കമായി സമ്പദ്‌വ്യവസ്ഥ, ടൂറിസം വകുപ്പുകളുടെ ലയനം ഷെയ്ഖ്...
Read more© 2020 All rights reserved Metromag 7