News

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

യു.എ.ഇ.യിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ സംയുക്ത സംവിധാനം വരുന്നു

യു.എ.ഇ.യിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ സംയുക്ത സംവിധാനം വരുന്നു

യു.എ.ഇ.യിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ സംയുക്ത സംവിധാനം വരുന്നു .കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾക്ക് സഹായധനം ലഭ്യമാക്കൽ തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിന് സംയുക്ത സംവിധാന മാണ് ഒരുക്കുന്നത്. സാമൂഹിക വികസനമന്ത്രാല യവും യു.എ.ഇ. ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റും. സാമൂഹിക വികസനവകുപ്പ് മന്ത്രി ഹെസ ബിൻത് എസ ബഹുമൈദും സ്റ്റേറ്റ് മന്ത്രി അഹമ്മദ് അലി അൽ സയേഹുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രീകൃത ഇലക്‌േട്രാണിക്സ് സംവിധാനത്തിലൂടെ സംഘടനകളുടെ സാമ്പത്തിക ഇടപാടുകൾ കൃത്യമായി മനസ്സിലാക്കാൻ കഴിയും. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദം തുടങ്ങിയ കാര്യങ്ങളെ നിയന്ത്രിക്കാൻ അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനം ഉറപ്പാക്കുകയാണ് ഇതിലൂടെയെന്ന് സാമൂഹിക വികസന വകുപ്പ് സോഷ്യൽ വെൽഫെയർ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി നാസർ ഇസ്മായിൽ പറഞ്ഞു. സംഘടനകളുടെ പ്രവർത്തനങ്ങളുടെമേൽ നിയമപരമായ നിരീക്ഷണം നടത്താൻ ഇതിലൂടെ കഴിയും. കള്ളപ്പണം വെളുപ്പിക്കുന്നത് അടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ കഴിഞ്ഞ ഓഗസ്റ്റിൽ ദുബായ് കോടതി പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരം ദുബായ് പ്രാഥമിക കോടതിയുടെയും അപ്പീൽ കോടതിയുടെയും കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.സാമ്പത്തിക സംവിധാനം കുറ്റമറ്റതാക്കുക, ഭീകരവാദമടക്കമുള്ള തെറ്റായ പ്രവർത്തനങ്ങൾക്ക് പണം ലഭ്യമാക്കുന്നത് തടയുക എന്നിവ ലക്ഷ്യമിട്ടുള്ള നാഷണൽ ആക്‌ഷൻ പ്ലാനിന്റെ ഭാഗമായാണിത്.

Read more

സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്നും വിമാനത്താവള ങ്ങളിൽ കർശന നിരീക്ഷണം തുടരുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്നും വിമാനത്താവള ങ്ങളിൽ കർശന നിരീക്ഷണം തുടരുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കേന്ദ്ര മാർഗനിർദേശങ്ങളനുസരിച്ച് വിമാനത്താവള ങ്ങളിൽ ആണ്...

Read more
കോവിഡ് വ്യാപനം തടയുന്നതിൽ വാക്സിനുകൾക്കും പ്രതിരോധനടപടികൾക്കുമുള്ള പ്രാധാന്യത്തെക്കുറിച്ച് യു.എ.ഇ. ആരോഗ്യവകുപ്പും ദേശീയദുരന്തനിവാരണ അതോറിറ്റിയും ജനങ്ങളെ ഓർമിപ്പിച്ചു

കോവിഡ് വ്യാപനം തടയുന്നതിൽ വാക്സിനുകൾക്കും പ്രതിരോധനടപടികൾക്കുമുള്ള പ്രാധാന്യത്തെക്കുറിച്ച് യു.എ.ഇ. ആരോഗ്യവകുപ്പും ദേശീയദുരന്തനിവാരണ അതോറിറ്റിയും ജനങ്ങളെ ഓർമിപ്പിച്ചു

കോവിഡ് വ്യാപനം തടയുന്നതിൽ വാക്സിനുകൾക്കും പ്രതിരോധനടപടികൾക്കുമുള്ള പ്രാധാന്യത്തെക്കുറിച്ച് യു.എ.ഇ. ആരോഗ്യവകുപ്പും ദേശീയദുരന്തനിവാരണ അതോറിറ്റിയും ജനങ്ങളെ ഓർമിപ്പിച്ചു.പുതിയ കോവിഡ് വകഭേദങ്ങളെ തടയുന്നതിനായി വാക്സിൻ ബൂസ്റ്റർ ഡോസ് ഉൾപ്പടെ സ്വീകരിക്കണമെന്ന്...

Read more
ടാക്സി യാത്രകളിൽ കൃത്യമായ ചില്ലറ കൈവശമില്ലാത്തതുകൊണ്ടുള്ള ബുദ്ധിമുട്ടുകൾക്ക് പരിഹാരവുമായി അബുദാബി.

ടാക്സി യാത്രകളിൽ കൃത്യമായ ചില്ലറ കൈവശമില്ലാത്തതുകൊണ്ടുള്ള ബുദ്ധിമുട്ടുകൾക്ക് പരിഹാരവുമായി അബുദാബി.

അബുദാബിയിൽ : ടാക്സി യാത്രകളിൽ കൃത്യമായ ചില്ലറ കൈവശമില്ലാത്തതുകൊണ്ടുള്ള ബുദ്ധിമുട്ടുകൾക്ക് പരിഹാരവുമായി അബുദാബി.ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം ടാക്സികളിൽ ഉടൻ നിലവിൽവരുമെന്ന് അധികാരികൾ വ്യക്തമാക്കി. ഡിജിറ്റൽ ഇടപാടുസംവിധാന മായ...

Read more

ലോകമഹാമേളയായ എക്സ്‌പോ സന്ദർശിക്കാൻ നവംബർ 28 വരെ എത്തിയ സന്ദർശകരുടെ എണ്ണം 48 ലക്ഷം കവിഞ്ഞു

ലോകമഹാമേളയായ എക്സ്‌പോ സന്ദർശിക്കാൻ നവംബർ 28 വരെ എത്തിയ സന്ദർശകരുടെ എണ്ണം 48 ലക്ഷം കവിഞ്ഞു. മേളയിലെ ജൂബിലി സ്റ്റേജ്, മില്ലേനിയം ആംഫി തിയേറ്റർ എന്നിവിടങ്ങളിലെല്ലാം കാണികൾക്ക്...

Read more

കോവിഡ് വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ പശ്ചാത്തലത്തിൽ ജാഗ്രത വേണമെന്ന് യു.എ.ഇ. ദുരന്തനിവാരണ സമിതി മുന്നറിയിപ്പ് നൽകി.

കോവിഡ് വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ പശ്ചാത്തലത്തിൽ ജാഗ്രത വേണമെന്ന് യു.എ.ഇ. ദുരന്തനിവാരണ സമിതി മുന്നറിയിപ്പ് നൽകി. ആഗോള സാഹചര്യങ്ങൾക്കനുസരിച്ച് ഈ പുതിയ വകഭേദത്തെ പ്രതിരോധിക്കുന്നതിന്...

Read more

യുഎഇയില്‍ മദ്യ ഉപയോഗം സംബന്ധിച്ചനിയമങ്ങളില്‍ പുതിയ ഭേദഗതികള്‍ പ്രഖ്യാപിച്ചു

യുഎഇയില്‍ മദ്യ ഉപയോഗം സംബന്ധിച്ചനിയമങ്ങളില്‍ പുതിയ ഭേദഗതികള്‍ പ്രഖ്യാപിച്ചു. പൊതു സ്ഥലങ്ങളിലും ലൈസന്‍സില്ലാത്തെ സ്ഥലങ്ങളിലും മദ്യം ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നതടക്കമുള്ള ഭേദഗതികളാണ് കൊണ്ടുവരുന്നത്.21 വയസില്‍ താഴെയുള്ള വ്യക്തിക്ക്...

Read more

യു.എ.ഇ.യുടെ ദേശീയദിനാഘോഷത്തിൽ ദുബായ് മറീനയിൽ കണ്ണഞ്ചിപ്പിക്കുന്ന ആവേശക്കാഴ്ചയൊരുങ്ങും.

യു.എ.ഇ.യുടെ ദേശീയദിനാഘോഷത്തിൽ ദുബായ് മറീനയിൽ കണ്ണഞ്ചിപ്പിക്കുന്ന ആവേശക്കാഴ്ചയൊരുങ്ങും. സുവർണജൂബിലി ആഘോഷങ്ങളിലെ മറൈൻ എഡിഷനിൽ ഡിസംബർ ഒന്നിന് മറീനയിൽ നൗകകളുടെ ഘോഷയാത്രയും പതാക ഉയർത്തലും നടക്കും. 50-ാ വാർഷികാഘോഷത്തിന്റെ ഭാഗമായി 50 പതാകകളാണ് ഉയർത്തുക. പതാക ഉയർത്തുന്ന സമയത്ത് മുഴുവൻ നൗകകളും വൃത്താകൃതിയിൽ ഒത്തുചേരും. പതാക ഉയർത്തൽ ചടങ്ങിനും മറ്റ് കായികവിനോദങ്ങൾക്കും കാണികൾക്കും...

Read more

യു.എ.ഇ.യിലെ താമസക്കാരിൽ 100 ശതമാനം പേരും കോവിഡ് വാക്സിൻ ആദ്യഡോസ് സ്വീകരിച്ചു.ഇതോടെ വാക്സിനേഷൻ നിരക്കിൽ 100 ശതമാനം കൈവരിച്ച രാജ്യങ്ങളിൽ യു.എ.ഇ. ലോകത്ത് ഒന്നാമതെത്തി.

യു.എ.ഇ.യിലെ താമസക്കാരിൽ 100 ശതമാനം പേരും കോവിഡ് വാക്സിൻ ആദ്യഡോസ് സ്വീകരിച്ചു.ഇതോടെ വാക്സിനേഷൻ നിരക്കിൽ 100 ശതമാനം കൈവരിച്ച രാജ്യങ്ങളിൽ യു.എ.ഇ. ലോകത്ത് ഒന്നാമതെത്തി. കോവിഡ് വാക്സിൻ ആഗോള തലത്തിൽ പുറത്തിറക്കിയപ്പോൾ വിതരണം ചെയ്ത ആദ്യ രാജ്യങ്ങളിലൊന്നാണ് യു.എ.ഇ. സിനോഫാം വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ യു.എ.ഇ. ആരോഗ്യ മന്ത്രാലയം പങ്കെടുത്തിരുന്നു. ഏകദേശം 31,000 സന്നദ്ധപ്രവർത്തകരാണ് വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കെടുത്തത്. തുടർന്ന് ഫൈസർ-ബയോഎൻടെക്ക്, സ്പുട്‌നിക് വി, ഓക്സ്‌ഫോർഡ്-ആസ്ട്രസെനെക്ക, മോഡേണ എന്നിവയ്ക്കും UAE അംഗീകാരം നൽകി. 100  .01ശതമാനത്തോളം പേരാണ് കൊവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുള്ളത്. 90.31  ശതമാനം പേരും രണ്ട് ഡോസ് വാക്സിനും എടുത്തു. 24 മണിക്കൂറിനിടെ 17,208 ഡോസ് വാക്സിൻ നൽകി. 2,1835,103 ഡോസ് വാക്സിൻ ഇതുവരെ വിതരണംചെയ്തു.100പേര്ക്ക് 220.77ഡോസ്എന്ന നിരക്കിലാണ് രാജ്യത്തെ വാക്സിനേഷൻ നില. ഈ വര്‍ഷം അവസാന ത്തോടെ രാജ്യത്ത്  കൊവിഡ് വാക്സിനേഷന്‍ നൂറ് ശതമാനത്തില്‍ എത്തി ക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത് .രാജ്യത്ത് അഞ്ച് മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകാൻ കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അനുമതി നൽകി യിരുന്നു അതേസമയം, യു.എ.ഇ.യിൽ പുതുതായി 60 പേരിൽകൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 79 പേർകൂടി രോഗമുക്തി നേടി. ഒരാൾകൂടി മരിച്ചു. പുതിയതായി നടത്തിയ 2,84,985 പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 10 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 7,41,918 പേർക്ക് യു.എ.ഇയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 7,36,778 പേർ ഇതിനോടകം തന്നെ രോഗമുക്തരായി. 2,146 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവിൽ രാജ്യത്ത് 2,994 രോഗികളാണ് ചികിത്സയിലുള്ളത്.

Read more
യുഎഇ ദേശിയ ദിനാഘോഷം ഹത്തയിൽ

യു.എ.ഇ. ദേശീയദിന അവധിയോടനുബന്ധിച്ച് സൗജന്യ പാർക്കിങ്ങും പുതുക്കിയ ഗതാഗതസമയവും പ്രഖ്യാപിച്ചു

യു.എ.ഇ. ദേശീയദിന അവധിയോടനുബന്ധിച്ച് സൗജന്യ പാർക്കിങ്ങും പുതുക്കിയ ഗതാഗതസമയവും പ്രഖ്യാപിച്ചു. ബഹുനില കെട്ടിട പാർക്കിങ്ങുകളിൽ ഒഴികെ ഡിസംബർ ഒന്നുമുതൽ മൂന്നുവരെ പാർക്കിങ് സൗജന്യമായിരിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ്...

Read more
Page 64 of 179 1 63 64 65 179