അബുദാബി ആരോഗ്യ മേഖലയിൽ 5 വർഷത്തിനിടെ 10,000 സ്വദേശികൾക്ക് ജോലി നൽകാൻ പദ്ധതി. സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് സുരക്ഷിത ജോലി ഉറപ്പാക്കുന്ന തിനായി രൂപീകരിച്ച നാഫിസ് പദ്ധതിയിലൂടെയാണിത് സാധ്യമാക്കുക. നഴ്സിങ് ഉൾപ്പെടെ മെഡിക്കൽ രംഗത്തേക്ക് കൂടുതൽ സ്വദേശികളെ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി സ്കോളർഷിപ് അടക്കം ആനുകൂല്യങ്ങൾ നൽകുമെന്ന് ഇമാറാത്തി ടാലന്റ് കോംപറ്റിറ്റീവ്നസ് കൗൺസിൽ സെക്രട്ടറി ജനറൽ ഗന്നം അൽ മസ്റൂഇ അറിയിച്ചു. ഹെൽത്ത്‌കെയർ അസിസ്റ്റന്റ്, എമർജൻസി മെഡിസിനിൽ ഡിപ്ലോമ, നഴ്‌സിങിൽ ബിരുദം എന്നീ കോഴ്സുകൾക്കു ശേഷം ആരോഗ്യപരിപാലന സ്ഥാപനങ്ങളിലെ പരിശീലനത്തിലൂടെ സ്വദേശികളെ സജ്ജരാക്കിയാണ് ജോലിയിൽ നിയമിക്കുക. ആരോഗ്യരംഗത്തു സ്വദേശിവൽക്കരണം ശക്തമായാൽ ഈ മേഖലയിൽ ഏറ്റവും കൂടുതലുള്ള മലയാളികളുടെ തൊഴിൽ സാധ്യതയ്ക്കും മങ്ങലേൽക്കും. ഇതേസമയം യുഎഇയിൽനിന്ന് മലയാളികളടക്കം ഒട്ടേറെ നഴ്സുമാർ വിദേശ രാജ്യങ്ങളിലേക്കു കുടിയേറുന്നതും കൂടുകയാണ്.
Read moreആരോഗ്യകരമായ ജീവിത ശൈലിയിലേക്ക് ജനങ്ങളെ ആകർഷിക്കുന്ന ആക്റ്റീവ് പാർക്ക് പദ്ധതിയിൽ സൗജന്യ ഫിറ്റ്നസ് ക്ലാസുകൾ വാഗ്ദാനം ചെയ്ത് അബുദാബി. അൽഐ നിലും അബുദാബിയിലുമായി 12 പൊതു പാർക്കുകളിലാണ് കായിക ക്ഷമത വീണ്ടെടുക്കുന്നതിനുള്ള പരിശീലനം നൽകുന്നത്. 4 ആഴ്ച നീളുന്ന സൗജന്യ പരിശീലനത്തിൽ 12 പാർക്കുകളിലായി 380 ക്ലാസുകളുണ്ടാകും. കമ്യൂണിറ്റി ഡവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെ അബുദാബി സ്‌പോർട്‌സ് കൗൺസിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. നാളെ മുതൽ ജനുവരി 26 വരെയാണ് പരിശീലനം. 15 വയസ്സിനു മുകളിലുള്ള ആർക്കും പങ്കെടുക്കാം. ഡാൻസ് ഫിറ്റ്, റൺ ഫിറ്റ്, ബൂട്ട് ക്യാംപ്സ്, ക്രോസ് ഫിറ്റ്, യോഗ എന്നിങ്ങനെ വ്യത്യസ്ത കായിക വിനോദപരിപാടികളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. അബുദാബിയിൽ ഖലീഫ സിറ്റി പാർക്ക് മൂന്ന്, ഷെയ്ഖാ ഫാത്തിമ പാർക്ക്, ഡോൾഫിൻ പാർക്ക്, എംബിഇസെഡ് പാർക്ക്, അൽ ഖലീജ് അൽ അറബി പാർക്ക്, ഇലക്‌ട്രാ പാർക്ക്, അൽ ഷംഖ പാർക്ക് നാല്, അൽദഫ്ര മേഖലയിലെ മദീനത്ത് സായിദ്, അൽ റുവൈസ് പാർക്ക് 2, അൽ മിർഫ നാഷണൽ പാർക്ക്, അൽഐനിലെ അൽ ജാഹിലി, അൽ തൊവയ്യ പാർക്ക് എന്നിവിടങ്ങളിലാണ് സൗജന്യ ക്ലാസുകൾ.ജനങ്ങളുടെ ശാരീരിക, മാനസിക ആരോഗ്യം മെച്ചപ്പെടുത്താൻ ആഴ്ചയിൽ 150 മിനിറ്റ് കായിക വിനോദ പരിപാടികളിൽ പങ്കെടുക്കണ മെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം. കായിക ക്ഷമതവീണ്ടെടുക്കാൻജനങ്ങളെപ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ പരിശീലനമെന്ന് അബുദാബി സ്പോർട്സ് കൗൺസിൽ അറിയിച്ചു.
Read moreദുബായിൽ ∙ നാലര പ്രവൃത്തിദിനങ്ങളിൽ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ 9 മണിക്കൂറായിരിക്കും ജോലി സമയമെന്ന് ദുബായ് ചേംബർ അറിയിച്ചു.വെള്ളിയാഴ്ചകളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്കു 12 വരെ 4 മണിക്കൂർ. ഷാർജ ഒഴികെയുള്ള എമിറേറ്റുകൾ ജനുവരി മുതലാണ് നാലര പ്രവൃത്തി ദിനങ്ങളും രണ്ടര അവധി ദിനങ്ങളും എന്ന പുതിയ ക്രമത്തിലേക്ക് മാറുന്നത്.
Read moreഅബുദാബിയിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയ സൗജന്യ പിസിആർ പരിശോധനയ്ക്ക് എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന. തമൂഹ് ഹെൽത്ത് കെയർ, പ്യുവർ ഹെൽത്ത്, എ.ഡി.എസ്.സി തുടങ്ങിയവയ്ക്കു കീഴിലാണ് സൗജന്യ...
Read moreയുഎഇയില്‍ അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോയെടു ത്താല്‍ ഇനി ഒരുകോടി രൂപവരെ പിഴ അടക്കേണ്ടിവരും. ഇതിന് പുറമേ ആറ് മാസം വരെ തടവും ലഭിക്കും. സൈബർ നിയമ ഭേദഗതിയിലാണ്...
Read moreദുബായ്: ദുബായ് മലബാർ കല സാംസ്കാരികവേദിയുടെ ഈവർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. ബിസിനസ്, സാമൂഹിക, മാധ്യമ രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങൾക്കാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. മലബർ കല...
Read moreദുബായ് : വാഹനാപകടത്തിൽ പരിക്കേറ്റ കുറ്റിപ്പുറം സ്വദേശി അബ്ദുൽ റഹ്‌മാൻ (37) ന് 506514 ദിർഹംസ് (1 കോടി 3 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ...
Read moreകോളിയടുക്കം: ചെമ്മനാട് ഗ്രാമപഞ്ചായത്ത് 2021 -2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മീത്തൽ കോളിയടുക്കത്ത് സ്ഥാപിച്ച മിനിമാസ്‌റ്റ് ലൈറ്റ് ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കർ ഉൽഘാടന കർമ്മം...
Read moreഇന്ത്യയിലും കേസുകളുടെ എണ്ണം കൂടുന്നു. ഇന്ത്യയില്‍ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 422 ആയി. ഒമിക്രോണ്‍ വ്യാപനഭീതി നില നില്‍ക്കുന്ന സാഹചര്യ ത്തില്‍ ബൂസ്റ്റർ ഡോസുകള്‍ നല്‍കാന്‍ കേന്ദ്ര...
Read moreഒമിക്രോണ്‍ വകഭേദം ലോകരാജ്യങ്ങളില്‍ വ്യാപിക്കുന്ന തായുള്ള ഭീതി നിലനില്‍ക്കുന്നതിനിടെ ഗൾഫ് നാടുകളിലും പ്രതിദിന കോവിഡ് കേസുകൾ വർദ്ധിക്കുയാണ് .UAE യിൽ തുടർച്ചയായ രണ്ട് ദിവസവും ആയിരത്തിന് മുകളിൽ...
Read more© 2020 All rights reserved Metromag 7