Gulf

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

യുഎഇയിലെ കൊവിഡ് നിബന്ധനകളില്‍വീണ്ടും മാറ്റം വരുത്തി

യുഎഇ: യുഎഇയിലെ കൊവിഡ് നിബന്ധനകളില്‍വീണ്ടും  മാറ്റം വരുത്തി.യുഎഇയില്‍ കൊവിഡ് വൈറസ് ബാധ കൂടുതല്‍ നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ വിവാഹ ചടങ്ങുകള്‍ക്കും പാര്‍ട്ടികള്‍ക്കും വീടുകളില്‍ വെച്ചുള്ള മറ്റ് ചടങ്ങുകള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത് .നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് അതോരിറ്റിയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.വിവാഹ ചടങ്ങുകളിലെയും മറ്റ് പരിപാടികളിലെയും ആളുകളുടെ എണ്ണം ആകെ ശേഷിയുടെ 80 ശതമാനമാക്കി നിജപ്പെടുത്തി. എന്നാല്‍ പരമാവധി 60 പേര്‍ മാത്രമേ പങ്കെടുക്കാവൂ. ഇവര്‍ക്ക് പുറമെ പരിപാടിയുടെ സംഘാടകരായി പരമാവധി 10 പേര്‍ക്കും അനുമതിയുണ്ടാവും. പനിയോ ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഉള്ളവര്‍ ഇത്തരം പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കി 14 ദിവസമെങ്കിലും കഴിഞ്ഞിരിക്കണം. പരിപാടിക്ക് 48 മണിക്കൂറിനിടെയുള്ള കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കുകയും വേണം. ഹസ്‍തദാനം ചെയ്യുന്നതും ആലിംഗനം ചെയ്യുന്നതും ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഒന്നര മീറ്റര്‍ സാമൂഹിക അകലം എപ്പോഴും പാലിക്കണം. ഒരു ടേബിളില്‍ പരമാവധി 10 പേര്‍ മാത്രമേ ഇരിക്കാന്‍ പാടുള്ളൂ. എപ്പോഴും മാസ്‍ക് ധരിക്കുകയും പ്രവേശന കവാടങ്ങളില്‍ എല്ലാവരുടെയും ശരീര താപനില പരിശോധിക്കുകയും വേണം.

Read more

എക്സ്പോ 2020: കോവിഡ് സുരക്ഷക്കായ് പുതിയ ടൂൾ

ദുബായ്: എക്സ്പോ 2020 ദുബായിൽ ഉപയോഗിക്കാവുന്നതരത്തിലുള്ള ഒരു പയനിയർ എപ്പിടമോളജിക്കൽ മോഡലിംഗ് ടൂളിന്റെ വിവരങ്ങൾ അബുദാബി ആരോഗ്യവകുപ്പ് പുറത്തു വിട്ടു. എക്സ്പോ 2020 മോഡൽ എന്നറിയപ്പെടുന്ന ഈ ടൂൾ...

Read more

യു എ ഇയിൽ തണുപ്പ് കാലത്തിന്റെ മുന്നോടിയായി അസ്ഥിര കലാവസ്ഥ തുടരുന്നു

യുഎഇ: യുഎഇയിൽ തണുപ്പ് കാലത്തിന്റെ മുന്നോടിയായി അസ്ഥിര കലാവസ്ഥ തുടരുന്നു .ഇന്ന് രാവിലെ 9 മണി വരെ മൂടൽമഞ്ഞ് രൂപപ്പെട്ടിരുന്നു . ദൂരകാഴ്ച്ച  കുറയുന്നതിനാൽ  വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന്...

Read more

ദുബൈയിലെ ഡ്രൈവര്‍മാര്‍ക്ക് ഇനി പാര്‍ക്കിങ് ഫീസും വാട്സ്ആപ് വഴി അടയ്‍ക്കാന്‍ സൗകര്യമൊരുങ്ങുന്നു

ദുബായ്: ദുബൈയിലെ ഡ്രൈവര്‍മാര്‍ക്ക് ഇനി പാര്‍ക്കിങ് ഫീസും വാട്സ്ആപ് വഴി അടയ്‍ക്കാന്‍ സൗകര്യമൊരുങ്ങുന്നു. അടുത്ത രണ്ടാഴ്‍ചയ്‍ക്കുള്ളില്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുമെന്ന് ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി പാര്‍ക്കിങ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഹ്‍മദ് മഹ്‍ബൂബ് അറിയിച്ചു. പുതിയ സംവിധാനം ഇപ്പോള്‍ പരീക്ഷണത്തിലാണെന്നും വൈകാതെ പൊതുജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.നിലവില്‍ എസ്.എം.എസ് വഴി പാര്‍ക്കിങ് ഫീസ് നല്‍കാനുള്ള സംവിധാനം ദുബൈയിലുണ്ട്. ഇതിനായി 7275 എന്ന നമ്പറിലേക്ക് പ്രത്യേക സന്ദേശമയക്കുകയാണ് ചെയ്യുന്നത്. ഇതേ സന്ദേശം തന്നെ വാട്സ്‍ആപ് വഴി അയക്കുന്ന രീതിയിലാവും പുതിയ ക്രമീകരണം. സന്ദേശം അയച്ച് കഴിഞ്ഞാല്‍ ഉപഭോക്താവില്‍ നിന്ന് സ്ഥിരീകരണം വാങ്ങുകയും പാര്‍ക്കിങ് ഫീസിന് തുല്യമായ തുക ഡിജിറ്റല്‍ വാലറ്റില്‍ നിന്ന് പിന്‍വലിക്കപ്പെടുകയുമായിരിക്കും ചെയ്യുന്നത്. കൂടുതല്‍ സൗകര്യപ്രദമെന്നതിലുപരി പാര്‍ക്കിങ് ഫീസ് നല്‍കാനായി എസ്.എം.എസ് അയക്കുമ്പോള്‍ ടെലികോം സേവന ദാതാക്കള്‍ ഈടാക്കുന്ന 30 ഫില്‍സ് ഒഴിവാകുമെന്നതാണ് മറ്റൊരു സവിശേഷത. പാര്‍ക്കിങ് ടിക്കറ്റ് നല്‍കുന്ന സ്ഥലം കൂടുതല്‍ കൃത്യതയോടെ രേഖപ്പെടുത്തുന്നതിനായുള്ള സ്‍മാര്‍ട്ട് മാപ്പ് പരിഷ്‍കരിച്ചിട്ടുണ്ടെന്നും അഹ്‍മദ് മെഹ്‍ബൂബ് അറിയിച്ചു.

Read more

എക്സ്പോ 2020ന്റെ രണ്ടാം വാരത്തില്‍ മാത്രം ഏഴ് ലക്ഷത്തിലധികം സന്ദര്‍ശരെത്തിയതായി അധികൃതര്‍ അറിയിച്ചു

ദുബായ്: ദുബൈയില്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച എക്സ്പോ 2020ന്റെ രണ്ടാം വാരത്തില്‍ മാത്രം ഏഴ് ലക്ഷത്തിലധികം സന്ദര്‍ശരെത്തിയതായി അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 11 മുതല്‍ 17 വരെയുള്ള...

Read more

എക്സ്പോ 2020: മാഡം തുസാഡ്‌സിന്റെ ഔട്പോസ്റ്റ് തുറന്നു

ദുബായ്: എക്സ്പോ 2020 സഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി ലണ്ടനിലെ പ്രശസ്ത മെഴുക് മ്യൂസിയമായ മാഡം തുസാഡ്‌സിന്റെ ആദ്യ ഔട്പോസ്റ്റ് ദുബായിൽ തുറന്നു. 250 മെഴുകു ശില്പങ്ങൾ ഉള്ള മ്യൂസിയത്തിന്...

Read more

15 ദശലക്ഷം പുസ്തകങ്ങളുമായി ഷാർജ ബുക്ക്‌ ഫെയർ

ഷാർജ: നാല്പത്താമത് ഷാർജ ഇന്റർനാഷണൽ ബുക്ക്‌ ഫൈർന്റെ പതിപ്പിൽ 1500അധികം പ്രസാധകരിൽ നിന്നായ് 15ദശലക്ഷം പുസ്തകങ്ങൾ പ്രദർശിപ്പിക്കുമെന്ന് ഷാർജ ബുക്ക്‌ അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ രക്കദ്...

Read more
സൗദി അംഗീകരിച്ച കോവിഡ് വാക്സീൻ പൂർത്തിയാക്കാതെ (ഒരു ഡോസ് മാത്രം എടുത്ത്) എത്തുന്ന വിദേശികൾക്ക് 48 മണിക്കൂർ ഹോം ക്വാറന്റീൻ നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം

സൗദി അംഗീകരിച്ച കോവിഡ് വാക്സീൻ പൂർത്തിയാക്കാതെ (ഒരു ഡോസ് മാത്രം എടുത്ത്) എത്തുന്ന വിദേശികൾക്ക് 48 മണിക്കൂർ ഹോം ക്വാറന്റീൻ നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം

സൗദി അംഗീകരിച്ച കോവിഡ് വാക്സീൻ പൂർത്തിയാക്കാതെ (ഒരു ഡോസ് മാത്രം എടുത്ത്) എത്തുന്ന വിദേശികൾക്ക് 48 മണിക്കൂർ ഹോം ക്വാറന്റീൻ നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് പ്രവേശിച്ച്...

Read more

സൗദിയിൽ ജോലിക്ക് കയറണമെങ്കിൽ കോവിഡ് വാക്‌സിൻ എടുത്തിരിക്കണം

റിയാദ്:സൗദിയിൽ ജോലിക്ക് കയറണമെങ്കിൽ കോവിഡ് വാക്‌സിൻ എടുത്തിരിക്കണം എന്നത് നിർബന്ധമാക്കി സൗദിയിലെ പൗരന്മാർക്കും പ്രവാസികൾക്കും കോവിഡ് പ്രതിരോധ വാക്സീൻ നിർബന്ധമാക്കി സാമൂഹിക മാനവ വിഭാവ ശേഷി മന്ത്രാലയമാണ്...

Read more

ഗൾഫ് രാജ്യങ്ങളുടെ ഐക്യത്തിനായുള്ള ജിസിസി ഉച്ചകോടിക്ക് സാക്ഷ്യംവഹിച്ച് സൗദി അറേബ്യയിലെ അൽ ഉലാ പ്രദേശം..

റിയാദ്: ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗൾഫ് രാജ്യങ്ങളുടെ ഐക്യത്തിനായുള്ള ഗൾഫ് കോർപ്പറേഷൻ കൗൺസിൽ ഉച്ചകോടി സൗദി അറേബ്യയിലെ അൽ ഉലായിൽ വെച്ച് ജനുവരി -5 ന് നടത്തി....

Read more
Page 21 of 22 1 20 21 22