യുഎഇയില്‍ പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇരുനൂറില്‍ താഴെയായി തുടരുന്നു. ഇന്ന് 176 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 258 പേരാണ് ഇന്ന് രോഗമുക്തരായത്.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു. പുതിയതായി നടത്തിയ 3,64,073 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,37,073 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 730,093 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,104 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 4,876 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്. 8.51 കോടിയിലധികം കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളതെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ 31,923 ഡോസ് കൊവിഡ് വാക്‌സിന്‍ യുഎഇയില്‍ വിതരണം ചെയ്തു. ഇതുവരെ നല്‍കിയിട്ടുള്ള മൊത്തം ഡോസുകളുടെ എണ്ണം 20,228,472 ആയി.
Read moreന്യൂ ഡൽഹി: 12 വയസ്സിനുമുകളിൽ ഉള്ളവർക്ക് കോവിഡ് -19 നെതിരെ സ്വീകരിക്കേണ്ട വാക്‌സിൻ മൂന്നു ഡോസ്സുകൾക്ക് 1900 വരുമെന്ന് വാക്‌സിൻ നിർമ്മാതാക്കളായ സൈഡസ് കാഡില അറിയിച്ചു. എന്നാൽ...
Read moreഖത്തറിലേക്ക് ബുധനാഴ്ച മുതല്‍എത്തുന്ന എല്ലാ യാത്രക്കാരും യാത്രയ്ക്ക് മുന്‍പ് വ്യവസ്ഥകള്‍ പാലിക്കാമെന്നു സത്യവാങ്മൂലത്തില്‍ ഒപ്പുവയ്ക്കണം. ഖത്തറിന്റെ പുതുക്കിയ പ്രവേശന, ക്വാറന്റീന്‍ നയങ്ങള്‍ ഒക്‌ടോബര്‍ 6ന് ഉച്ചയ്ക്ക് 2.00...
Read moreഗൾഫ് വിദ്യാഭ്യാസമേഖല കോവിഡിനുമുമ്പുള്ള സ്ഥിതിയിലേക്ക് എത്തുന്നു. ഇന്നലെ മുതൽ ദുബായ്, ഖത്തർ എന്നിവിടങ്ങളിലെ സ്കൂളുകളിൽ ഓൺലൈൻ പഠനം അവസാനിപ്പിച്ച് നേരിട്ടുള്ള പഠനം തുടങ്ങി. ദുബായിലെ എല്ലാ സ്വകാര്യവിദ്യാലയങ്ങളിലും...
Read moreയുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 189 പേർ കോവിഡ്19 ബാധിതരായതായും 287 പേർ രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണം റിപ്പോർട്ട് ചെയ്തതോടെ...
Read moreയുഎഇയില്‍ പ്രതിദിനകൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 200ല്‍ താഴെയായി. ഇന്ന് 184 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയംഅറിയിച്ചു. ചികിത്സയിലായി രുന്ന...
Read moreദുബായ്: ദുബായിൽ ആരംഭിച്ച സൗജന്യ കോവിഡ് വാക്സിനേഷൻ കൂടുതൽ ആളുകളിലേക്ക് വേഗത്തിൽ നൽകാനായി ഒരു ആരോഗ്യ കേന്ദ്രം കൂടി സജ്ജമാക്കി ദുബായ് ഹെൽത്ത് അതോറിറ്റി. വാക്സിൻ വിതരണത്തിനുള്ള...
Read moreദുബായ്: ഗവൺമെന്റ് ഉന്നത ഉദ്യോഗസ്ഥർക്കും മുന്നണി പ്രവർത്തകർക്കും കോവിഡ് വാക്സിൻ നൽകി തുടങ്ങിയതായി ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. ജനങ്ങളുമായി കൂടുതൽ സമ്പർക്കത്തിൽ ഏർപ്പെടുന്നവരായ ഉദ്യോഗസ്ഥർക്കാണ് ആദ്യ...
Read moreകോവിഡ്_19 പകർച്ചവ്യാധിയുടെ ഭീതിയിൽ കഴിഞ്ഞ് പോയ 2020 വർഷത്തിൽ നിന്നും വാക്സിൻ എന്ന പുത്തൻ പ്രതീക്ഷകളുമായി പടികടന്നെത്തിയ 2021 വർഷത്തിന്റെ കാൽവർഷമാവുമ്പോഴേക്കും രാജ്യത്തിന്റെ ജനസംഖ്യയുടെ പകുതിയോളം...
Read moreസൗദി അറേബ്യ: കോവിഡ്19 ന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നുണ്ടായ യാത്ര വിലക്ക് നീക്കി സൗദി അറേബ്യ.ഡിസംബർ 20 ആണ് യാത്ര നിരോധനം ഏർപ്പെടുത്തിയത്....
Read more© 2020 All rights reserved Metromag 7