ദുബായ് എക്സ്പോ സിറ്റിയിൽ കാറുകള്‍ക്കും മറ്റു വാഹനങ്ങൾക്കും പ്രവേശനമുണ്ടായിരിക്കില്ല. കാൽനടയാത്രക്കാർക്കു മാത്രം എത്തി ച്ചേരാവുന്ന മനുഷ്യ കേന്ദ്രീകൃത നഗരമായ എക്‌സ്‌പോ സിറ്റി ദുബായ് എക്‌സ്‌പോ 2020-ന്റെ സുസ്ഥിര പാരമ്പര്യം മുന്നോട്ട്കൊണ്ടുപോകു മെന്നാണു പ്രതീക്ഷ. താമസക്കാരെയും സന്ദർശകരെയും കൊണ്ടുപോകാൻ ഉപയോഗിക്കു ന്നതിന് ബഗ്ഗികളുള്ള നഗരംപരിസ്ഥിതി സൗഹൃദവും കാർ രഹിത വുമാകുമെന്ന് എക്‌സ്‌പോ 2020 ദുബായ് ചീഫ് ഡെവലപ്‌മെന്റ് ആൻഡ് ഡെലിവറി ഓഫീസർഅഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. എക്‌സ്‌പോ സിറ്റി പൂർണമായും കാൽനട വൽക്കരിക്കപ്പെടും. വാടക ക്കാർക്ക് സോഫ്റ്റ് മൊബിലിറ്റിഓപ്ഷനുകൾ ഉപയോഗിക്കാമെ ന്നതിനാൽ കാറുകൾ അനുവദിക്കില്ലെന്നു വ്യക്തമാക്കി. ലോകമാകെ ഉറ്റുനോക്കിയ എക്സ്‌പോ 2020 വേദിയായ സ്ഥലം ഒക്ടോബർ ഒന്ന് മുതലാണ് ദുബായ് എക്സ്‌പോ സിറ്റിയായി മാറുക. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്നലെയാണ് ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്. താമസ ക്കാരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന ഒരു സംയോജിത നഗരമാക്കി മാറ്റാനുള്ള പദ്ധതി എക്‌സ്‌പോ ടീംഅവലോകനം ചെയ്യുകയാണെന്ന് അൽ ഖത്തീബ് പറഞ്ഞു.