ജീവനക്കാരുടെ മികവിന് അംഗീകാരമായി സി.ഇ.ഒ എക്സലന്‍സ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ച് യു.എ.ഇ കേന്ദ്രമായുള്ള ഹോട്ട്പാക്ക് ഗ്ലോബല്‍. കമ്പനിയുടെ വിവിധ മേഖലകളില്‍ തിളങ്ങിയ 27 ജീവനക്കാര്‍ക്ക് പ്രഥമ സി.ഇ.ഒ എക്സലന്‍സ് പുരസ്കാരങ്ങൾ സമ്മാനിച്ചു.ഗ്ലോബൽ എക്സിക്യൂട്ടിവ് മീറ്റില്‍ (ജെം) പുരസ്കാരങ്ങൾ വിതരണം ചെയ്തു. പരിസ്ഥിതി സൗഹൃദ പാക്കേജിങ് മേഖലയില്‍ ആഗോളതലത്തില്‍ തന്നെ മുന്‍നിരയിലുള്ള ഹോട്ട്പാക്ക് ഗ്ലോബലിന്റെ 4200 ജീവനക്കാരില്‍നിന്നാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
സേഫ്റ്റി ചാമ്പ്യന്‍, സസ്റ്റെയിനബിലിറ്റി ചാമ്പ്യന്‍, ബെസ്റ്റ് എംപ്ലോയി, ഇന്നൊവേഷന് ഐഡിയ ചാമ്പ്യൻ ഓഫ് ദ ഇയര്‍, മെന്റര്‍ ഓഫ് ദ ഇയര്‍, ലൈഫ് ടൈം അച്ചീവ്മെന്റ് എന്നീ വിഭാഗങ്ങളിലായിരുന്നു പുരസ്കാരം. ദീര്‍ഘകാല പ്രവര്‍ത്തനമികവും വില്പനരംഗത്തെ മികവും പരിഗണിച്ച് ‘സ്പെഷൽ മെന്‍ഷന്‍’ പുരസ്കാരങ്ങളും നല്കി.ജീവനക്കാരാണ് കമ്പനിയുടെ വിജയത്തിന്റെ അടിത്തറയെന്ന് ഗ്രൂപ് സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ പി.ബി. അബ്ദുല്‍ജബ്ബാർ ചൂണ്ടിക്കാട്ടി. ജീവനക്കാര്‍ക്കായി മുതൽമുടക്കുക എന്നത് ഭാവിയിലേക്കുള്ള നിക്ഷേപമായാണ് കരുതുന്നതെന്ന് ഗ്രൂപ് സി.ഒ.ഒയും എക്സിക്യൂട്ടിവ് ഡയറക്ടറുമായ പി.ബി. സൈനുദ്ദീന്‍ പറഞ്ഞു.