ദുബൈ: ലോകത്തിലെ രണ്ടാമത്തെ വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ ദുബൈ ആസ്ഥാനമായ ബൈബിറ്റിന് 1.5 ബില്യൺ ഡോളർ (ഏകദേശം 5.51 ബില്യൺ ദിർഹം) മൂല്യമുള്ള ഡിജിറ്റൽ ആസ്തികൾ നഷ്ടപ്പെട്ടു. ഹാക്കർമാരുടെ ‘അതി നൂതനമായ ആക്രമണം’ മൂലമാണ് നഷ്ടമുണ്ടായതെന്നും, ക്രിപ്‌റ്റോ കറൻസി വ്യവസായ ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയാണിതെന്നും ഇത്സംബന്ധിച്ച റിപ്പോർട്ടിൽ പറഞ്ഞു. ഇടപാടുകളിൽ വിത്ഡ്രാവൽ റിക്വസ്റ്റുകളിൽ വലിയ കുതിച്ചുചാട്ടമുണ്ടായിട്ടും അവ നിർത്തിയിട്ടില്ലെന്ന് കമ്പനിയധികൃതർ പറഞ്ഞു.”ചരിത്രത്തിലെ ഏറ്റവും മോശം ഹാക്ക് അറ്റാക്കാ”ണുണ്ടായതെന്നും ബാങ്കുകൾ, ക്രിപ്‌റ്റോ, ഫിനാൻസ് പോലുള്ള ഏതെങ്കിലും മീഡിയനുകൾ തുടങ്ങിയവയിലൂടെയാണ് ഇത് സംഭവിച്ചതെന്നും, എല്ലാ ബൈബിറ്റ് പ്രവർത്തനങ്ങളും നിലവിൽ പ്രവർത്തന ക്ഷമമായി തുടരുന്നുവെന്നും സി.ഇ.ഒയും സ്ഥാപകനുമായ ബെൻ ഷൗ പ്രസ്താവിച്ചു.ബൈബിറ്റിന്റെ നിലവിലെ സംവിധാനം ഇപ്പോൾ പൂർണമായും സാധാരണ നിലയിലായതിനാൽ, ആളുകൾക്ക് “ഏത് തുകയും കാലതാമസമില്ലാതെ പിൻവലിക്കാൻ” കഴിയും.
ഹാക്കറ്റാക്കിനു ശേഷമുണ്ടായ സങ്കീർണമായ മണിക്കൂറുകളിൽ വിത്ഡ്രാവൽ സുഗമമാക്കുന്നതിന് ഇത്തിറിയം(ഇടിഎച്ച്)ൽ നിന്ന് കടമെടുത്തതായും കമ്പനി സി.ഇ.ഒയെ ഉദ്ധരിച്ചുള്ള ദേശീയ മാധ്യമ റിപ്പോർട്ടിൽ പറഞ്ഞു.പതിവ് കൈമാറ്റ പ്രക്രിയയ്ക്കിടെ ഒരു ഇടിഎച്ച് കോൾഡ് വാലെയിൽ അനധികൃത പ്രവർത്തനം കണ്ടെത്തി. ഹാക്കർമാർ ഇടപാടിൽ കൃത്രിമം കാണിച്ചു. അതിന്റെ ഫലമായി 400,000 ഇടിഎച്ചിൽ കൂടുതൽ നഷ്ടം സംഭവിച്ചു.ബിറ്റ്കോയിന് ശേഷം വിപണി മൂല്യം അനുസരിച്ച് രണ്ടാമത്തെ വലിയ ക്രിപ്‌റ്റോ കറൻസി നെറ്റ്‌വർക്കാണ് ഇടിഎച്ച്. മോഷണത്തെ ‘ഒറ്റപ്പെട്ട സംഭവം’ എന്ന് വിശേഷിപ്പിച്ച ബൈബിറ്റ്, മറ്റ് കോൾഡ് വാലെകളും ആസ്തികളും സുരക്ഷിതമാണെന്നും ക്ലയന്റ് ഫണ്ടുകൾ ബാധിക്കപ്പെട്ടിട്ടില്ലെന്നും സംഭവത്തിൽ ക്ഷമാപണം നടത്തവേ ഷൗ വ്യക്തമാക്കി.20 ബില്യൺ ഡോളറിൽ കൂടുതലുള്ള കമ്പനിക്ക് നഷ്ടം നികത്താൻ “ആവശ്യത്തിലധികം ആസ്തികൾ” ഉണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉപയോക്തൃ ഫണ്ടുകളുടെ ലഭ്യത ഉറപ്പാക്കാൻ ആവശ്യമെങ്കിൽ ഒരു ബ്രിഡ്ജ് ലോൺ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേസ് അധികാരികൾക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2018ൽ ആരംഭിച്ച ബൈബിറ്റിന് ലോകമെമ്പാടും 40 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്.