അബുദാബി: അബുദാബിയിലെ പൊതു ബസ് ഉപയോക്താക്കൾക്ക് ഇപ്പോൾ ഗൂഗിൾ മാപ്‌സിൽ ലഭ്യമായ തത്സമയ അപ്‌ഡേറ്റുകളിലൂടെ ബസ് സേവനങ്ങളും ട്രാക്കുചെയ്യാനാകുമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ഐടിസി) അറിയിച്ചു.
വ്യാപകമായി ഉപയോഗിക്കുന്ന നാവിഗേഷൻ, മാപ്പിംഗ് പ്ലാറ്റ്ഫോമിൽ ഇപ്പോൾ ബസ്സുകളുടെ അപ്ഡേറ്റുകൾ ലഭ്യമാണെന്നും അതിനാൽ യാത്രക്കാർക്ക് ബസ് ഗതാഗതം എളുപ്പത്തിൽ ട്രാക്കുചെയ്യാനാകുമെന്നും അധികൃതർ പറഞ്ഞു.ഷെഡ്യൂളുകളും ബസ് സ്റ്റോപ്പ് ലൊക്കേഷനുകളും കൂടാതെ എമിറേറ്റിലുടനീളമുള്ള ബസ് സർവീസ് റൂട്ടുകളും മുമ്പേ ഐടിസിയുടെ ഡാർബി ആപ്പിൽ ലഭ്യമായിരുന്നു, എന്നാൽ ഗൂഗിൾ മാപ്പിൽ ഇത് ലഭ്യമായത് ഇപ്പോഴാണ്.