ദുബൈ : ജീവനക്കാരുടെ സന്തോഷത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്നനീക്കവുമായി യുഎഇ യിലെ പ്രമുഖരായ ബ്രോനെറ്റ് ഗ്രൂപ്പ് മാതൃകയായി. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമകതൂമിന്റെ കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആണ് തങ്ങളുടെ എച്ച് ആർ ഡിപ്പാർട്ട്മെന്റിനെ ഹ്യൂമൻ ഹാപ്പിനസ് സെന്റർ എന്ന് പുനർനാമകരണം ചെയ്തു . ഇത്തരത്തിൽ ആദ്യമായാണ് യുഎഇയിലെ പ്രൈവറ്റ് മേഖലയിലെ ഒരു ഗ്രുപ്പ് തങ്ങളുടെ ഹ്യൂമൻ റിസോഴ്സസ് വിഭാഗത്തെ ‘ഹ്യൂമൻ ഹാപ്പിനസ് സെൻ്റർ’ എന്ന് നാമകരണം ചെയുന്നതെന്ന് അധികൃതർ പറഞ്ഞു. ദുബായ് കേന്ദ്രമായുള്ള ബ്രോനെറ്റ്, ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ ആയിരത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുന്ന പ്രമുഖ ഗ്രൂപ്പാണ് ബ്രോനെറ്റ് ഗ്രൂപ്പ്*
ജീവനക്കാരന്റെ സുതാര്യമായ മനസാക്ഷിയും, സംതൃപ്തിയും ഒരു സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് ഏറ്റവും പ്രധാനമാണെന്ന് ഇത് സംബന്ധിച്ച് ബ്രോനെറ്റ് ഗ്രുപ്പ് മാനേജിംഗ് ഡയരക്ടർ കെ.പി സഹീർ സ്റ്റോറീസ് പറഞ്ഞു.പരമ്പരാഗത എച്ച്ആർ സമീപനങ്ങളിൽ നിന്ന് മാറ്റം വരുത്തി, ‘ഹ്യൂമൻ ഹാപ്പിനസ് സെൻ്റർ’ ജീവനക്കാരുടെ സംതൃപ്തിയും ക്ഷേമവും വർധിപ്പിക്കുന്ന വ്യത്യസ്ത പരിപാടികൾ നടപ്പിലാക്കും.തൊഴിലിടങ്ങളിൽ ഒരു ഹൃദ്യമായ മാനവിക സാന്നിധ്യം സ്ഥാപിക്കലാണെന്ന് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഈ പദ്ധതിയുടെ ഭാഗമായിജീവനക്കാർക്ക് റിട്ടയർമെന്റ് പ്ലാൻ, ആരോഗ്യകരമായ ശീലങ്ങൾ, കുടുബങ്ങളെ ഉൾപ്പെടുത്തിയുള്ള മികച്ച ഇൻഷുറൻസ് പദ്ധതികൾ, വർക്ക്-ലൈഫ് ബാലൻസ് സംരംഭങ്ങൾ,മാനസികാരോഗ്യ പിന്തുണകൾ, വ്യക്തിപരമായും തൊഴിൽപരമായും ജീവനക്കാരെ സഹായിക്കാൻ വിവിധ വികസന പരിശീലന പരിപാടികൾ തുടങ്ങിയവ
ബ്രോനെറ്റ് ഗ്രുപ്പ് ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുമെന്ന് മാനേജ്മെറ്റ് അറിയിച്ചു