അബുദാബി : കള്ളപ്പണം വെല്ലുപിക്കൽ തീവ്രവാദ വിരുദ്ധ ധനസഹായം എന്നിവ തുടർന്നും ലംഘിചതിന് ഏഴ് നിയമ സ്ഥാപനങ്ങൾക്ക് നീതിന്യായ മന്ത്രാലയം ഒരു ലക്ഷം ദിർഹം പിഴ ചുമത്തി. കള്ളപ്പണം വെളുപ്പിക്കൽ തീവ്രവാദ ധനസഹായം നിയമ വിരുദ്ധ സംഘടനകളെ സഹായികൽ എന്നിവ തടയുന്നതിന് 2018ലെ ഫെഡറൽ ലോ നമ്പർ 20ലെ വ്യവസ്ഥകൾ പ്രകാരമാണ് നടപടിക്രമങ്ങൾ.
സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അപകട സാധ്യതകൾ തടയുന്നതിന് യുഎഇ നടപ്പിലാക്കുന്ന നിരവധി ശ്രമങ്ങളുടെ ഭാഗമാണിത്. ഇത്തരം ലക്ഷ്യങ്ങൾ നേടിയെടുക്കാൻ മന്ത്രാലയം ഈ മേഖലയിലെ നിയമനം തടഞ്ഞുവെച്ചു. 200 നിയമ സ്ഥാപനങ്ങളെ ഒരു മാസത്തേക്ക് പ്രാക്ടീസ് ചെയ്യുന്നത് സസ്‌പെൻഡ് ചെയിതു. ഇതിനെ തുടർന്ന് 193 നിയമ സ്ഥാപനങ്ങൾ അവരുടെ തെറ്റുകൾ തിരുത്തി. മന്ത്രാലയം അവർക്ക് ചുമത്തിയ സസ്‌പെൻഷൻ പിൻവലിച്ചു. എന്നിരുന്നാലും 200ൽ 7 സ്ഥാപനങ്ങൾ ഇപ്പോഴും പിഴവുകൾ തിരുത്തിയില്ല. അതിനെ തുടർന്ന് മന്ത്രാലയം 1 ലക്ഷം ദിർഹം പിഴ ചുമത്തി.