ഷാനു സമദ് സംവിധാനം ചെയ്ത ‘ബെസ്റ്റി’ യു എ ഇ തിയേറ്ററുകളിൽ ഇന്ന് മുതൽ ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ നിർമ്മിച്ച ഈ ചിത്രത്തിൽ അഷ്‌കർ സൗദാൻ, ഷഹീൻ സിദ്ദിഖ്, സാക്ഷി അഗർവാൾ, ശ്രവണ ടി.എൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥ ഡിവോഴ്‌സ് ചെയ്ത ദമ്പതികളുടെ ജീവിതത്തിലേക്ക് ഒരു സുഹൃത്ത് കടന്നുവരുന്നതും, അതിലൂടെ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ്. സൗഹൃദത്തിനും പ്രണയത്തിനും പ്രാധാന്യം നൽകി കുടുംബ പശ്ചാത്തലത്തിൽ നിർമിച്ച ഈ ചിത്രം ഒരു കളർഫുൾ എൻറർടൈനറായി തിയേറ്ററുകളിലെത്തുന്നു. സിനിമയുടെ സംഗീതം ഔസേപ്പച്ചൻ ഒരുക്കിയിട്ടുണ്ട്, ഷിബു ചക്രവർത്തി, ജലീൽ കെ. ബാവ, ഒ.എം. കരുവാരക്കുണ്ട്, ശുഭം ശുക്ല എന്നിവരുടെ വരികളോടൊപ്പം. ജാവേദ് അലി, അഷ്‌കർ സൗദാൻ, സാക്ഷി അഗർവാൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുംബൈയിൽ വെച്ച് ഗാനങ്ങൾ റിലീസ് ചെയ്തിരുന്നു.ചിത്രത്തിന്റെ പ്രചാരണാർത്ഥം, താരങ്ങൾ ദുബൈയിൽ നടത്തിയവാർത്താ സമ്മേളനം നടത്തി വിശേഷങ്ങൾ പങ്കുവച്ചു.‘ബെസ്റ്റി’ ഒരു കുടുംബസമേതം ആസ്വാദിക്കാവുന്ന ചിത്രമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നതെന്ന് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പറഞ്ഞു.രേഷ് രാജ് ഫിലിംസ് ആണ് ഗൾഫിലെ വിതരണക്കാർ .ദുബൈയിൽ നടന്നവാർത്താ സമ്മേളനത്തിൽ സംവിധായകൻ ഷാനു സമദ് നടൻ അഷ്കർ സൗദാൻ സാജുസാമുവൽ ,രേഷ് രാജ് ഫിലിംസ് മേധാവി രാജൻ വർക്കല എന്നിവർപങ്കെടുത്തു.