അബുദാബി: പ്രവാസികൾക്ക് യുഎഇ ബാങ്കുകൾ നൽകുന്ന ക്രെഡിറ്റ് സൗകര്യങ്ങൾ 17.5 ബില്യൺ ദിർഹമായി കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ ഉയർന്നു.
ഓഗസ്റ്റ് അവസാനത്തോടെ പ്രവാസികൾകുള്ള ബാങ്ക് വായ്‌പ 10 ശതമാനം ഉയർന്നു. ഇത് 2019 ഡിസംബറിൽ 166 ബില്യൺ ദിർഹം ആയിരുന്നു. എന്നാൽ ഈ വർഷത്തെ ആദ്യ എട്ട് മസ്സങ്ങളിൽ തന്നെ 183.5 ബില്യൺ ഡോളറയി അത് ഉയർന്നിട്ടുണ്ട്.
കണക്കുകൾ പ്രകാരം യുഎഇ ബാങ്കുകൾ പ്രവാസികൾക്ക് 148.7 ബില്യൺ ദിർഹം ലോൺ നൽകി. എന്നാൽ വിദേശ ബാങ്കുകളുടെ വിഹിതം ഈ ഓഗസ്റ്റ് അവസാനത്തോടെ 34.8 ബില്യൺ ദിർഹമായി കുറഞ്ഞു. യുഎഇ കേന്ദ്ര ബാങ്കാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.