കൊച്ചി: അഭയ കേസിൽ പ്രതികളായ സിസ്റ്റര്‍ സെഫിയുടേയും ഫാ. തോമസ് കോട്ടൂരിന്റേയും ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ഹൈകോടതി ജാമ്യം അനുവദിച്ചു.
ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
സംസ്ഥാനം വിടരുത്, അഞ്ച് ലക്ഷം രൂപ കെട്ടിവെക്കണം, പാസ്പോർട്ട് സമർപ്പിക്കണം, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്.