ബഹ്റൈൻ :ബഹ്റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അമേരിക്കയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. അമേരിക്കയിലെ ആശുപത്രിയിൽ വെച്ചാണ് അദ്ദേഹം മരണപ്പെട്ടത്. കോവിഡ് വ്യാപന സാധ്യതയെ തുടർന്ന് മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ വളരെ അടുത്ത ബന്ധുക്കൾക്ക് മാത്രമാണ് അനുമതി.
അദ്ദേഹതത്തിന്റെ മരണത്തെ തുടർന്ന് ബാഹ്റൈൻ സർക്കാർ ഒരാഴ്ചത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ദേശീയ പതാക പകുതി താഴ്ത്തി കെട്ടാൻ സർക്കാർ നിർദ്ദേശം നൽകി. സർക്കാർ മന്ത്രാലയങ്ങൾക്കും ഓഫീസുകൾക്കും വ്യഴാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.