യുഎഇയും, ഇന്ത്യയും ദശാബ്ദങ്ങളായി ശക്തമായ ബന്ധമാണ് പങ്കിടുന്നത്. ഈ വര്‍ഷം സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ (സിഇപിഎ) ഒപ്പുവച്ചതോടെ ഇത് കൂടുതല്‍ ശക്തിപ്പെട്ടു. ഇരുരാജ്യങ്ങളും, ഇവിടങ്ങളിലെ ജനങ്ങളും തമ്മിലുള്ള സുദൃഢമായ ബന്ധത്തിന് പുറമെ, യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും, ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലും വളരെ ശക്തമായ വ്യക്തിഗത ബന്ധവും സൗഹൃദവുമാണുള്ളത്. ഹിസ് ഹൈനസ് ഷൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യുഎഇ പ്രസിഡന്റായിഅധികാരമേറ്റ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണ് നടക്കാനിരിക്കുന്നത്.
ബിസിനസ്സ് തലത്തില്‍ നോക്കിയാല്‍, CEPA നിലവില്‍ വന്നതോടെ ഉഭയകക്ഷി വ്യാപാരം, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നിലവിലുള്ള 50-60 ബില്യണ്‍ ഡോളറില്‍ നിന്നും 100 ബില്യണ്‍ ഡോളറായിഇരട്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്്. ഒപ്പം ഇന്ത്യയും യുഎഇയും കയറ്റുമതി ചെയ്യുന്ന വിവിധ ഉല്‍പ്പന്നങ്ങളുടെ താരിഫ് ഒഴിവാക്കുന്നതും ഗുണകരമായ നടപടിയാകും.
ഈ സന്ദര്‍ശനം രണ്ട് സര്‍ക്കാരുകളുടെയും പ്രതിബദ്ധത ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുന്നതിനൊപ്പം, വിവിധ ഇന്ത്യന്‍, യുഎഇ ബിസിനസുകള്‍ ഈ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തുകയും,പരസ്പരം കൂടുതല്‍ നിക്ഷേപം നടത്തുകയും ചെയ്യുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഇരു രാജ്യങ്ങളിലും വിപുലമായ സാന്നിധ്യമുള്ള ചുരുക്കം ചില കമ്പനികളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതില്‍ അഭിമാനിക്കുന്നു.