മുംബൈ: പ്രശസ്ത ബോളിവുഡ് സിനിമാ താരം അമിതാബ് ബച്ചൻ എൺപതാം വയസ്സിലേക്ക്. ഒക്ടോബർ 11പിറന്നാൾ ആഘോഷിക്കുന്ന താരം 1942-ൽ സാമൂഹിക പ്രവർത്തക തെജി ബച്ചന്റെയും ഹിന്ദി കവി ഹരിവനിഷ് റായ് ബച്ചന്റെയും മകനായി ജനിച്ച ബിഗ് ബി,1969- ൽ പുറത്തിറങ്ങിയ സാത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തി.
തുടക്കകാലത്ത് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും സിനിമകളൊന്നും കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയി. എന്നാൽ പിന്നീടങ്ങോട്ട് അമിതാബ് ബച്ചൻ ബോളിവുഡിലെ മുഖ്യ ശ്രദ്ധാ കേന്ദ്രമായി മാറുകയായിരുന്നു. 1975-ൽ പുറത്തിറങ്ങിയ ഷോലായ്, ദീവാർ എന്നീ ചിത്രങ്ങൾ ബ്ലോക്ക് ബസ്റ്ററുകളായി മാറി.
അംഗനിപത്, ബ്ലാക്ക്, പാ, പികു എന്നീ സിനിമകളിലൂടെ 4 ദേശിയ അവാർഡുകൾ അദ്ദേഹം നേടിയെടുത്തു.1984-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 2001-ൽ പത്മ ഭൂഷനും 2015-ൽ പത്മ വിഭൂഷനും അദ്ദേഹത്തെ തേടിയെത്തി.
അമിതാബ് ബച്ചൻ ജയ ബച്ചൻ ദമ്പതികൾക്ക് അഭിഷേക് ബച്ചൻ ശ്വേത നന്ദ എന്നി രണ്ടുമക്കളാണ്. പ്രശസ്ത ഹിന്ദി സിനിമ താരം ഐശ്വര്യ റായ് മരുമകളാണ്. തെലുങ്ക് സിനിമ താരങ്ങളായ മഹേഷ്ബാബു, പ്രഭാസ് ബോളിവുഡിൽ നിന്ന് അജയ് ദേവ്ഗൺ, ആദിതി റോ ഗൗതം, രൺവീർ സിംഗ് തുടങ്ങി ഇന്ത്യൻ സിനിമ ലോകത്തെ നിരവധിയാളുകൾ ബിഗ് ബിയ്ക്ക് ആശംസകൾ അറിയിച്ചു.