കണ്ണൂർ : കണ്ണൂർ ഫെഡറേഷൻ ഓഫ് അസോസിയേഷൻ കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കണ്ണൂരും, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സും സംയുക്തമായി കണ്ണൂർ ജില്ലയിലെ ഏറ്റവും നല്ല റസിഡൻസ് അസോസിയേഷനുകളെ കണ്ടെത്തുന്ന “നല്ല വീട് നല്ല നാട് ” പരിപാടി സംഘടിപ്പിക്കുന്നു. കണ്ണൂരിലെ റസിഡൻസ് അസോസിയേഷനു ക ളിൽ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുക, ഊർജ്ജ സംരക്ഷണം, കാർഷിക ഹരിതവൽക്കരണം എന്നിവയ്ക്കുള്ള ബോധവൽക്കരണം ഉറപ്പ് വരുത്തുന്നതിന് വേണ്ടി ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ പരിപാടി സംഘടിപ്പിക്കുന്നത്.
റസിഡൻസ് അസോസിയേഷനുകളിലെ സ്വാന്തന പരിചരണം, സ്ത്രീ ശാക്തീകരണ പരിപാടികൾ, ആരോഗ്യ ക്ഷേമ പരിപാടികൾ, പരിസ്ഥിതി സംരക്ഷണം, ഊർജ്ജ സംരക്ഷണം, ബാലവേദി പ്രവർത്തനങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള 20 19-20, 2020-21 വർഷത്തെ അസോസിയേഷൻ്റെ പ്രവർത്തന റിപ്പോർട്ടും ,വാർഡ് മെമ്പറുടേയോ, കൺസിലറുടേയോ സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും നല്ല റസിഡൻസ് അസോസിയേഷനുകൾക്ക് 1,00,000 ,50,000 ,25,000 രൂപ ക്യാഷ് അവാർഡും 5 റസിഡൻസ് അസോസിയേഷനുകൾക്ക് 5000 രൂപ പ്രോത്സാഹന സമ്മാനവും നൽകുന്നതാണ്.
“നല്ല വീട്” പരിപാടിയിൽ തിരഞ്ഞെടുക്കുന്ന മികച്ച ഒരു വീടിന് അവാർഡും നൽകും.ഇതിനോടൊപ്പം റസിഡൻസ് അസോസിയേഷനുകൾ കേന്ദ്രീകരിച്ച് ബി.എൽ.എസ് ട്രെയിനിങ്ങുകളും, ആരോഗ്യ ബോധവത്ക്കാണ ക്ലാസുകളും, റസിഡൻസ് അസോസിയേഷനുകൾക്ക് ആസ്റ്റർ മിംസ് ഫാമിലി കാർഡുകളും വിതരണം ചെയ്യും.
കണ്ണൂർ ബ്രോഡ് വീൻ ഹോട്ടലിൽ വച്ച് നടന്ന പരിപാടി മേയർ അഡ്വ: ടി.ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി. പി ദിവ്യ ലോഗോ പ്രകാശനം ചെയ്തു.ഫെറാ പ്രസിഡൻ്റ് ആർ അനിൽ കുമാർ, അധ്യക്ഷത വഹിച്ച ചടങ്ങിൽ ആസ്റ്റർ മിംസ് പീഡിയാട്രിക്ക് ഹെഡ് ഡോ: നന്ദകുമാർ സ്വാഗതം പറഞ്ഞു. എമർജൻസി ഡിപ്പാർട്ട് മെൻ്റ് ഹെഡ് ഡോ: ജിനേഷ് വി, ആസ്റ്റർ മിംസ് പി.ആർ.ഒ നസീർ അഹമ്മദ്, ഫെറാ ട്രഷറർ മുജീബ് പുതിയ വീട്ടിൽ, ഫെറാ വൈസ് പ്രസിഡൻ്റ് കെ.പി മുരളീകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഫെറ സെക്രട്ടറി പി ജോയ് നന്ദി അർപ്പിച്ചു.
“നല്ല വീട് നല്ല നാട് ” പദ്ധതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 70 12908 892 എന്ന നമ്പറിൽ ബന്ധപെടുക