കണ്ണൂർ: ലോകവനിതാ ദിനത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലയിലെ വനിതാ ആരോഗ്യ പ്രവർത്തരെ ആസ്റ്റർ മിംസ് ആദരിച്ചു. കോവിഡ് കാലയളവിൽ കോവിഡ് രോഗികളെ പരിചരിച്ചും ചികിത്സിച്ചും ആരോഗ്യ മേഘലയിൽ വ്യക്തിമുദ്ര പതിപ്പിച്ച കണ്ണൂരിലെ വനിതകളായ ആരോഗ്യ പ്രവർത്തകരെയും ആസ്റ്റർ മിംസിലെ കോവിഡ് കാലയളവിൽ പ്രവർത്തിച്ച വനിതാ ജീവനക്കാരെയും ആണ് ലോക വനിതാ ദിനത്തോടനുബന്ധിച്ച് ആസ്റ്റർ മിംസ് കണ്ണൂർ ആദരിച്ചത്. കൂടാതെ ഇന്നത്തെ പ്രത്യേക സാഹചര്യത്തി വനിതാ ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കണ്ണൂർ കാസർകോട് ജില്ലയിലെ വനിതകളായ മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ആറ് മാസം വരെ സൗജന്യ ഹെൽത്ത് ചെക്കപ്പ് നടത്തുവാനുള്ള സൗകര്യവും ആസ്റ്റർ മിംസിൽ ഒരുക്കിയിട്ടുണ്ട്. ലോക വനിതാ ദിനമായ മാർച്ച് 8 ന് ആസ്റ്റർ മിംസ് കണ്ണൂരിൽ ജനിക്കുന്ന ആദ്യത്തെ പെൺ കുട്ടിക്ക് സമ്മാനവും, ആസ്റ്റർ മിംസിലെത്തുന്ന വനിതകളിൽ നിന്നും നറുക്കെടുപ്പിലൂടെ തിരെഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് സമ്മാനവും നൽകും.
വൈകുന്നേരം 4 മണിക്ക് ബ്രോഡ്ബീൻ ഹോട്ടലിൽ അനസ്തേഷ്യ ഹെഡ് ഡോക്ടർ സുപ്രിയ രജ്ഞിത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. ആസ്റ്റർ മിംസിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിമ്മി മൈക്കിൾ, ഗൈനക്കോളജി വിഭാഗം ഹെഡ് ഡോകടർ ജുബൈരത്ത്, ന്യൂറോളജി വിഭാഗം ഡോക്ടർ സൗമ്യ, നേഴ്സിംങ്ങ് ഹെഡ് ശ്രീമതി ഷീബ ബിജുകുമാർ, ഫാർമസി മാനേജർ ഡോകടർ റിതു കൃഷ്ണൻ എന്നിവർ സംസാരിച്ചു.
കണ്ണൂർ ജില്ലയില്ലെ കോവിഡ് കാലയളവിൽ സേവനം നടത്തിയ ആരോഗ്യ പ്രവർത്തകരായ തലശ്ശേരി താലൂക്ക് ആശുപത്രിയിലെ ദന്തൽ സർജൻ ഡോകടർ ശ്രുതി വിജയൻ, അറ്റൻ്റർ സബിത ലിസ ഓൾനിഡിയൻ,
നേഴ്സിംങ്ങ് അസിസ്റ്റൻ്റ് സുചിത്ര കെ.വി, ഹെഡ് നേഴ്സ് ബീനാമ്മ പി.സി, സ്റ്റാഫ് നേഴ്സ് അർപ്പിത എസ്.കുമാർ, ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് ഗിരിജ കെ.എസ്, സ്റ്റാഫ് നേഴ്സ് ആലിസ് മാത്യു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ധന്യ എം, കണ്ണൂർ ഗവർമെൻ്റ് ഹോസ്പിറ്റലിലെ നേഴ്സിംങ്ങ് സ്റ്റാഫ് ബീന, ആസ്റ്റർ മിംസ് കണ്ണൂരിലെ ഹെഡ് നേഴ്സ് മാരായ ഷൈനി , ജെനി ജോർജ്ജ്, സ്റ്റാഫ് നേഴ്സ് മാരായ ജോളി തോമസ്, ആശ എം യോഹന്നാൻ, ഹെൽത്ത് കെയർ അസിസ്റ്റൻ്റ് മാരായ മജ്ജു കെ.പി, സ്നേഹ ഹരീന്ദ്രൻ , ഹൗസ് കീപ്പിംങ്ങ് സ്റ്റാഫ് ശ്രീലത ടി.കെ എന്നിവരെയാണ് പരിപാടിയിൽ ആദരിച്ചത്.